- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ര കട്ടിങുകൾക്കൊണ്ട് മേഴ്‌സിഡസ് അലങ്കരിച്ച് വ്യത്യസ്തനായി; യുഎഇ ദേശീയദിനാഘോഷ വാഹന അലങ്കാര മത്സരത്തിൽ തുടർച്ചയായ അഞ്ചാം വർഷവും കാസർഗോഡ് സ്വദേശി ഒന്നാമത്
മലയാളികൾ ഏറെയുള്ള ദുബൈയിൽ മലയാളികളുടെ അഭിമാനം ഉയർത്തിക്കൊണ്ട് മലയാളിക്ക് വിജയം. ദേശിയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈ ആർ.ടി.എ യും അൽ ഗുറൈർ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ വാഹന അലങ്കാര മത്സരത്തിൽ മലയാളിക്ക് ഒന്നാം സമ്മാനം ലഭിച്ചതാണ് ശ്രദ്ധ നേടുന്നത്.യു.എ.ഇയിലിറങ്ങുന്ന അറബി, ഇംഗ്ലീഷ് പത്രങ്ങളുടെ നാൽപത്തിമൂന്ന് വർഷത്തെ കട്ടി
മലയാളികൾ ഏറെയുള്ള ദുബൈയിൽ മലയാളികളുടെ അഭിമാനം ഉയർത്തിക്കൊണ്ട് മലയാളിക്ക് വിജയം. ദേശിയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈ ആർ.ടി.എ യും അൽ ഗുറൈർ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ വാഹന അലങ്കാര മത്സരത്തിൽ മലയാളിക്ക് ഒന്നാം സമ്മാനം ലഭിച്ചതാണ് ശ്രദ്ധ നേടുന്നത്.
യു.എ.ഇയിലിറങ്ങുന്ന അറബി, ഇംഗ്ലീഷ് പത്രങ്ങളുടെ നാൽപത്തിമൂന്ന് വർഷത്തെ കട്ടിങ്ങുകൾ കൊണ്ടാണ് കാസർഗോഡ് ബേക്കൽ സ്വദേശി ഇഖ്ബാൽ തന്റെ മേഴ്‌സിഡസ് എ.എം.ജി.ജി 63 അലങ്കരിച്ചാണ് ഒന്നമാതെത്തിയത്.സ്വദേശികളുടെ പലതരത്തിലുള്ള അലങ്കാരങ്ങൾ കാറുകൾക്കിടയിൽ മത്സരിച്ചാണ് പത്രവാർത്തയിലൂടെ യു.എ.ഇയുടെ ചരിത്രം പറയുന്ന ഇക്‌ബാലിന്റെ രാജകീയ കാറിന് സമ്മാനം ലഭിച്ചത്. തുടർച്ചയായി അഞ്ചാം തവണയാണ് ഇഖ്ബാൽ ആദ്യസമ്മാനം അടിച്ചെടുക്കുന്നത്
എന്നാൽ ദേശീയ ദിനം പ്രമാണിച്ച് അനഭിലഷണീയ രീതിയിൽ വാഹന അലങ്കാരങ്ങൾ നടത്തുന്നവർക്ക് പൊലീസ് നടപടി ശക്തമാക്കുന്നുണ്ട്. അമിതമായി അലങ്കാര പണികൾ നടത്തി നിരത്തിൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നവർ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് ഇരയാവേണ്ടി വരുമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച്, നിയമ വിധേയമായി അലങ്കാരങ്ങൾ നടത്തിയവരെ കണ്ടെത്താൻ പ്രധാന പാതകളിൽ പൊലീസ് പരിശോധനയും ആരംഭിച്ചിരുന്നു.
വാഹനത്തിന്റെ യഥാർത്ഥ നിറം വ്യക്തമാവാത്ത രീതിയിൽ അലങ്കാരം നടത്തുക, വാഹനത്തിൽ അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്യുക, വാഹനത്തിന്റെ മുകളിൽ കയറിയുള്ള യാത്ര, മുൻവശത്തെ ചില്ലിൽ ചായം പൂശുക, നമ്പർ പ്‌ളേറ്റ് മറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കടുത്ത നിയമ ലംഘനമായി കണക്കാക്കി ശിക്ഷാ നപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ്അറിയിപ്പിൽ പറയുന്നത്.