- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ദേശീയ ദിനം; പ്രവാസികൾക്കായി വിപുലമായ ആഘോഷ പരിപാടികൾ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കായി വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പി.ആർ. ഡയർക്ടർ കേണൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദേശീയ ദിനാഘോഷ കമ്മിറ്റിയുമായി സഹകരിച്ചാണ് പ്രവാസികൾക്കായി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ദിനമായ 18 ന
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കായി വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പി.ആർ. ഡയർക്ടർ കേണൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ ദിനാഘോഷ കമ്മിറ്റിയുമായി സഹകരിച്ചാണ് പ്രവാസികൾക്കായി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ദേശീയ ദിനമായ 18 ന് രാവിലെ എട്ട് മണി മുതൽ രാത്രി 10 മണിവരെ വെസ്റ്റ്എൻഡ് പാർക്ക് ആംഫി തിയറ്റർ, അൽ വക്‌റ സ്പോർട്സ് ക്‌ളബ്, റയ്യാൻ സ്പോർട്സ് ക്‌ളബ്, അൽഖോർ സ്പോർട്സ് ക്‌ളബ് എന്നിവിടങ്ങളിലാണ് പ്രവാസികൾക്കായുള്ള ആഘോഷപരിപാടികൾ. സ്‌കൂൾ വിദ്യാർത്ഥികളും വിവിധ പ്രവാസി സംഘടനകളുമാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
വെസ്റ്റ് എൻഡ് പാർക്കിൽ ഇന്ത്യൻ , ശ്രീലങ്കൻ കമ്മ്യൂണിറ്റികൾ പരിപാടി അവതരിപ്പിക്കും. വക്‌റയിൽ പാക്കിസ്ഥാൻ, ബംഗ്‌ളാദേശ് പ്രവാസി സമൂഹവും റയ്യാനിൽ ഇന്തോനോഷ്യ, മലേഷ്യ, ഫിലിപ്പീൻസ് കമ്മ്യൂണിറ്റികളും വിവിധ പരിപാടികൾ അവതരിപ്പിക്കും. നേപ്പാളി സമൂഹത്തിനുള്ള പരിപാടി അൽഖോർ സ്പോർട്സ് ക്‌ളബിലാണ് നടക്കുക. രാവിലെ എട്ട് മണിക്ക് ദേശീയ ഗാനാലാപനത്തോടെയാണ് നാല് കേന്ദ്രങ്ങളിലും പരിപാടികൾ ആരംഭിക്കുക. ഖത്തറിന്റെ മഹത്തായ സംസ്‌കാരവും പാരമ്പര്യവുമെല്ലാം അനുസ്മരിക്കുന്ന വർണാഭമായ പരേഡ് നാല് കേന്ദ്രങ്ങളിലുമുണ്ടാകും.
ശേഷം സ്‌കൂൾ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നടക്കും. സംഘഗാനം, തീമാറ്റിക് ഖത്തർ ഷോ, പങ്കെടുക്കുന്ന സമൂഹത്തിന്റെ സാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറും. കലാപരിപാടികൾക്ക് പുറമെ കമ്പവലി, ഫുട്ബാൾ, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള മത്സരം, ട്രാഫിക് ബോധവൽക്കരണം, പ്രമേഹ പരിശോധന തുടങ്ങിയ പരിപാടികളും നടക്കും.
ഉച്ചക്ക് 12 മണിക്കും മൂന്ന് മണിക്കും മധ്യേയാണ് കായിക പരിപാടികൾ. ക്രിക്കറ്റ് മത്സരം വെസ്റ്റ് എൻഡ് പാർക്കിലാണ് അരങ്ങേറുക. മത്സരങ്ങളിൽ വിജയിക്കുന്ന സ്‌കൂളുകൾക്കും ടീമുകൾക്കും കാഷ് അവാർഡുകളും നൽകും. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂൾ ടീമുകൾക്ക് 7,000 റിയാലാണ് സമ്മാനം.
രണ്ട്, മൂന്ന് നാല് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 റിയാൽ സമ്മാനമായി ലഭിക്കും. ഫുട്ബാൾ മത്സര വിജയികൾക്ക് 3000വും രണ്ടാം സ്ഥാനക്കാർക്ക് 2000വും പാരിതോഷികമായി ലഭിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും കുടുംബങ്ങൾക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വിവിധ കമ്മ്യൂണിറ്റി പ്രതിനിധികളും സ്‌കൂൾ പ്രതിനിധികളും സംബന്ധിച്ചു.