ദോഹ: വെള്ളിയാഴ്ച ദേശീയ ദിനാഘോഷം വന്നതിനെ തുടർന്ന് ഒരു ദിവസം കൂടി അവധി നൽകാൻ തീരുമാനം. ഡിസംബർ 18 വെള്ളിയാഴ്ച ആയതിനെ തുടർന്ന് ഒരു ദിവസം കൂടി അവധി ലഭിക്കുമോ എന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ വിരമമായി.

2008 മുതലാണ് ഡിസംബർ 18ന് ദേശീയ ദിനം ആചരിച്ചു വരുന്നത്. ഇതിനു മുമ്പ് 2009-ലാണ് വെള്ളിയാഴ്ച ദേശീയ ദിനം വന്നത്. എന്നാൽ അന്ന് ഒരാഴ്ച മുമ്പു തന്നെ ഡിസംബർ 17ന് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ അധിക അവധിയുടെ കാര്യത്തിൽ അവസാന നിമിഷമാണ് തീരുമാനമായത്. ഇത് ഏവരിലും ഇതുസംബന്ധിച്ച് സംശയം ഉളവാക്കിയിരുന്നു.

ഞായറാഴ്ച കൂടി അവധി പ്രഖ്യാപിച്ചതോടെ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾ എല്ലാം അടച്ചിടും. സ്വകാര്യമേഖലയിലുള്ള ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും അവധി നൽകും. എന്നാൽ ഇത് എംപ്ലോയറുടെ തീരുമാനത്തിന് അനുസരിച്ചാണ് നൽകുക. ചിലർ ഇന്നത്തെ ദേശീയാഘോഷത്തിന് വ്യാഴാഴ്ച അവധി നൽകിയിരുന്നു.