- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്: ഒക്ടോബർ എട്ട് വരെ വനിതകൾക്കും അപേക്ഷിക്കാം
ന്യൂഡൽഹി: നവംബർ 14ന് നടക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം വനിതകൾക്കും ഈ വർഷംമുതൽ അപേക്ഷിക്കാം. https://www.nda.nic.in/ വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും വനിതകൾക്ക് ഈ വർഷംമുതൽ തന്നെ അപേക്ഷിക്കാൻ അവസരം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതനുസരിച്ച് ഒക്ടോബർ എട്ടിന് വൈകിട്ട് ആറ് വരെ വനിതകൾക്കും അപേക്ഷിക്കാമെന്നു യു.പി.എസ്.സി അറിയിച്ചിട്ടുണ്ട്.
വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കം ആവശ്യമുള്ളതിനാൽ 2022 മെയ് മുതൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ജൂൺ 9ന് പ്രസിദ്ധീകരിച്ച പൊതുമാനദണ്ഡങ്ങൾ പ്രകാരം വനിതകൾക്കും അപേക്ഷ സമർപ്പിക്കാം.
പുതിയ മാറ്റമനുസരിച്ച് വനിതാ കേഡറ്റുമാരുടെ പ്രവേശനത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയും (എൻഡിഎ) ഒരുങ്ങുകയാണ്. വനിതാ പ്രവേശനത്തിന് മുന്നോടിയായി അവരുടെ പരിശീലനത്തിന് ആവശ്യമായ സംവിധാനങ്ങളും, പുതുക്കിയ മെഡിക്കൽ മാനദണ്ഡങ്ങളും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രം സജ്ജമാക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്