- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സമിതികൾക്ക് എൻട്രികൾ അയക്കാം. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇംഗ്ലീഷിലുമുള്ള നാടകങ്ങൾ അവതരിപ്പിക്കാവുന്നതാണ്. ദേശീയ നാടകോത്സവ സെലക്ഷൻ കമ്മിറ്റിയാണ് നാടകങ്ങൾ ത
തിരുവനന്തപുരം: ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സമിതികൾക്ക് എൻട്രികൾ അയക്കാം. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇംഗ്ലീഷിലുമുള്ള നാടകങ്ങൾ അവതരിപ്പിക്കാവുന്നതാണ്.
ദേശീയ നാടകോത്സവ സെലക്ഷൻ കമ്മിറ്റിയാണ് നാടകങ്ങൾ തെരഞ്ഞെടുക്കുക. മുൻവർഷം അവതരണാനുമതി ലഭിച്ച സമിതികൾക്കും നാടകങ്ങൾക്കും തൊട്ടടുത്തവർഷം അവതരണാനുമതിയില്ലാത്തതിനാൽ കഴിഞ്ഞവർഷം നാടകോത്സവത്തിൽ പങ്കെടുത്ത സമിതികൾക്ക് ഇപ്രാവശ്യം അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല. നാടക സമിതിയുടേയും നാടകത്തിന്റേയും വിശദാംശങ്ങളോടൊപ്പം നാടകാവതരത്തിന്റെ സി.ഡി പകർപ്പും സമർപ്പിക്കേണ്ടതാണ്. താത്പര്യമുള്ളവർ കൾച്ചറൽ ഡവലപ്‌മെന്റ് ഓഫീസർ, ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ്, സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഒക്ടോബർ 31 നകം അപേക്ഷിക്കണം. ഇമെയിൽ : sbahuleyannair@gmail.com ഫോൺ : 09496003242.