- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൻ.എഫ്.ഐ.എ കൺവെൻഷൻ ആറു മുതൽ എട്ടു വരെ ലോസ്ആഞ്ചലസിൽ
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സംഘടനകളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷന്റെ (എൻ.എഫ്.ഐ.എ) പതിനെട്ടാമത് ദേശീയ ദ്വിവത്സര കൺവെൻഷൻ ആറു മുതൽ എട്ടു വരെ ലോസ്ആഞ്ചലസിലുള്ള സിരിറ്റോസ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്നതാണ്. ഇന്ത്യയിൽ നിന്നും മന്ത്രിമാർ, ദേശീയ നേതാക്കൾ, അമേരിക്ക
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സംഘടനകളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന മാതൃസംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ അസോസിയേഷന്റെ (എൻ.എഫ്.ഐ.എ) പതിനെട്ടാമത് ദേശീയ ദ്വിവത്സര കൺവെൻഷൻ ആറു മുതൽ എട്ടു വരെ ലോസ്ആഞ്ചലസിലുള്ള സിരിറ്റോസ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്നതാണ്.
ഇന്ത്യയിൽ നിന്നും മന്ത്രിമാർ, ദേശീയ നേതാക്കൾ, അമേരിക്കയിൽ നിന്നും സെനറ്റർമാർ, മറ്റു ഗവൺമെന്റ് പ്രതിനിധികൾ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കുന്നതാണ്. കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി സതീശൻ നായർ അറിയിച്ചു.
കൺവെൻഷൻ നടത്തിപ്പിലേക്കായി അശോക് മദാൻ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. പ്രസിഡന്റ് സോഹൻ ജോഷി, സെക്രട്ടറി സതീശൻ നായർ, ട്രഷറർ അനിൽ പിള്ള, ചെയർമാൻ ലാൽ മോട്ട് വാനി തുടങ്ങിയവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചതാണിത്.
Next Story



