- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 പുരസ്‌കാരങ്ങൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യും; മറ്റുപുരസ്കാരങ്ങൾ മന്ത്രി സ്മൃതി ഇറാനിയും; ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് വിവാദത്തിൽ
ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് വിവാദത്തിൽ. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യും, ഇതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് സിനിമാ പ്രവർത്തകർ. മുഴുവൻ പുരസ്‌കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യുന്നതിന് പകരം ഇത്തവണ 15 അവാർഡുകൾ മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുക. ബാക്കിയുള്ള പുരസ്‌കാരങ്ങൾ സ്മൃതി ഇറാനി നൽകും. എന്നാൽ ഇത് ഓരോ വിഭാഗത്തിലും ജോലി ചെയ്യുന്നവരെ അപമാനിക്കലാണെന്നാണ് സിനിമാ പ്രവർത്തകർ ആരോപിക്കുന്നത്. എല്ലാ പുരസ്‌കാരത്തിനും ഒരേ പ്രാധാന്യമാണെന്നിരിക്കെ എന്തിനാണ് രണ്ടു തരത്തിലുള്ള വിതരണം എന്ന ചോദ്യമുയരുന്നുണ്ട്. എന്നുമാത്രമല്ല ഇത് പുരസ്‌കാര ജേതാക്കളെ അപമാനിക്കലാവുകയും ചെയ്യും. ദേശീയ പുരസ്‌കാരങ്ങളിൽ ഏതൊക്കെയാണ് രാഷ്ട്രപതി നൽകുക, ഏതൊക്കെയാണ് സ്മൃതി ഇറാനി നൽകുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ കേ
ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് വിവാദത്തിൽ. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യും, ഇതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് സിനിമാ പ്രവർത്തകർ.
മുഴുവൻ പുരസ്‌കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യുന്നതിന് പകരം ഇത്തവണ 15 അവാർഡുകൾ മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുക. ബാക്കിയുള്ള പുരസ്‌കാരങ്ങൾ സ്മൃതി ഇറാനി നൽകും. എന്നാൽ ഇത് ഓരോ വിഭാഗത്തിലും ജോലി ചെയ്യുന്നവരെ അപമാനിക്കലാണെന്നാണ് സിനിമാ പ്രവർത്തകർ ആരോപിക്കുന്നത്. എല്ലാ പുരസ്‌കാരത്തിനും ഒരേ പ്രാധാന്യമാണെന്നിരിക്കെ എന്തിനാണ് രണ്ടു തരത്തിലുള്ള വിതരണം എന്ന ചോദ്യമുയരുന്നുണ്ട്. എന്നുമാത്രമല്ല ഇത് പുരസ്‌കാര ജേതാക്കളെ അപമാനിക്കലാവുകയും ചെയ്യും.
ദേശീയ പുരസ്‌കാരങ്ങളിൽ ഏതൊക്കെയാണ് രാഷ്ട്രപതി നൽകുക, ഏതൊക്കെയാണ് സ്മൃതി ഇറാനി നൽകുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ കേരളം നേട്ടം കൊയ്ത വർഷമായിരുന്നു ഇത്.