- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയ രണ്ടു പ്രതിമകൾ കൂടി മോഷ്ടിക്കപ്പെട്ടതാണെന്നതിന് തെളിവുകൾ ലഭിച്ചു; മോഷണവസ്തുക്കൾ ഇന്ത്യയ്ക്ക് തിരിച്ചുനൽകുമെന്ന് എൻജിഎ
മെൽബൺ: വിവാദമായിരിക്കുന്ന നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയയിലെ പ്രതിമകളിൽ രണ്ടെണ്ണം കൂടി മോഷണവസ്തുക്കളാണെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വസ്തുക്കളാണ് ഇവയെന്നും ഇതിന് തെളിവുകൾ ലഭ്യമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇവ തിരിച്ചു നൽകുമെന്നും നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയ (എൻജിഎ) അധികൃതർ വ്യക്തമാക്കി. മുമ്പ് എൻജിഎ 5.6 മില്യൺ ഡോളർ വില വരുന്ന ഒരു പ്രതിമ ഇന്ത്യയ്ക്ക് മടങ്ങി നൽകിയിരുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിൽ നിന്നു വാങ്ങിയ രണ്ടു പ്രതിമകൾ കൂടി ഇന്ത്യയ്ക്ക് തിരിച്ചുകിട്ടാനുണ്ടെന്ന സാഹചര്യത്തിലാണ് ഇവ ഇന്ത്യയിൽ നിന്നു കടത്തിയതാണെന്നതിന് കൂടുതൽ തെളിവു ലഭിച്ചിരിക്കുന്നത്. 2008-ലാണ് നാഷണൽ ആർട്ട് ഗാലറി വ്യാപാരിയായ സുഭാഷ് കപൂറിന്റെ പക്കൽ നിന്ന് വിഗ്രഹങ്ങൾ വാങ്ങുന്നത്. ഇതിൽ ഏറെ വിവാദമായ നടരാജവിഗ്രഹം ഇന്ത്യയിൽ നിന്നു കടത്തിയതാണെന്ന് തെളിഞ്ഞതോടെ ഓസ്‌ട്രേലിയ തിരിച്ചു നൽകിയിരുന്നു. ഇനിയും ഗാലറിയിലുള്ള ബുദ്ധ പ്രതിമയും പ്രത്യംഗിര ദേവിയുടെ വിഗ്രഹവുമാണ് തെളിവുകളുടെ അടിസ്ഥാനത
മെൽബൺ: വിവാദമായിരിക്കുന്ന നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയയിലെ പ്രതിമകളിൽ രണ്ടെണ്ണം കൂടി മോഷണവസ്തുക്കളാണെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വസ്തുക്കളാണ് ഇവയെന്നും ഇതിന് തെളിവുകൾ ലഭ്യമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇവ തിരിച്ചു നൽകുമെന്നും നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയ (എൻജിഎ) അധികൃതർ വ്യക്തമാക്കി. മുമ്പ് എൻജിഎ 5.6 മില്യൺ ഡോളർ വില വരുന്ന ഒരു പ്രതിമ ഇന്ത്യയ്ക്ക് മടങ്ങി നൽകിയിരുന്നു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിൽ നിന്നു വാങ്ങിയ രണ്ടു പ്രതിമകൾ കൂടി ഇന്ത്യയ്ക്ക് തിരിച്ചുകിട്ടാനുണ്ടെന്ന സാഹചര്യത്തിലാണ് ഇവ ഇന്ത്യയിൽ നിന്നു കടത്തിയതാണെന്നതിന് കൂടുതൽ തെളിവു ലഭിച്ചിരിക്കുന്നത്. 2008-ലാണ് നാഷണൽ ആർട്ട് ഗാലറി വ്യാപാരിയായ സുഭാഷ് കപൂറിന്റെ പക്കൽ നിന്ന് വിഗ്രഹങ്ങൾ വാങ്ങുന്നത്. ഇതിൽ ഏറെ വിവാദമായ നടരാജവിഗ്രഹം ഇന്ത്യയിൽ നിന്നു കടത്തിയതാണെന്ന് തെളിഞ്ഞതോടെ ഓസ്‌ട്രേലിയ തിരിച്ചു നൽകിയിരുന്നു.
ഇനിയും ഗാലറിയിലുള്ള ബുദ്ധ പ്രതിമയും പ്രത്യംഗിര ദേവിയുടെ വിഗ്രഹവുമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് തിരിച്ചു നൽകാൻ ഓസ്‌ട്രേലിയ തയാറായിട്ടുള്ളത്. 2005-ൽ വാങ്ങിയ ഈ വിഗ്രഹങ്ങളിൽ ബുദ്ധപ്രതിമയ്ക്ക് 800,000 ഡോളറും പ്രത്യംഗിരാ ദേവിയുടെ വിഗ്രഹത്തിന് 340,000 ഡോളറും നൽകിയാണ് സുഭാഷ് കപൂറിൽ നിന്ന് ഗാലറി സ്വന്തമാക്കിയത്.
ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് അന്താരാഷ്ട്ര വിപണിയിൽ വില്പന നടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയായ സുഭാഷ് കപൂർ വ്യാജ രേഖകൾ ചമച്ചാണ് ഗാലറിക്ക് ഈ വിഗ്രഹങ്ങൾ വിറ്റത്. വിവിധ രാജ്യങ്ങളിൽ സുഭാഷ് കപൂർ ഇത്തരത്തിൽ വ്യാജരേഖകൾ ചമച്ച് വിറ്റിട്ടുമുണ്ട്. അവസാനം വിഗ്രഹമോഷണത്തിന് ഇന്റർപോൾ വഴി സുഭാഷ് കപൂറിനെ 2012-ൽ ജർമനിയിൽ നിന്നു പിടികൂടി. ഇയാൾ ഇപ്പോൾ ഇന്ത്യയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ന്യൂയോർക്കിലെ ആർട്ട് ഓഫ് ദി പാസ്റ്റ് എന്ന ഗാലറിയുടെ ഉടമ കൂടിയാണ് സുഭാഷ് കപൂർ.