തിരുവനന്തപുരം: ദേശീയ ഗെയിംസ് ബോക്‌സിങ് മത്സരങ്ങളിൽ നിന്നു പ്രമുഖ താരങ്ങൾ പിന്മാറുന്നു. വിജേന്ദർ കുമാറും പൂജാറാണിയും സുമിത് സാംഗ്‌വാനും ദേശീയ ഗെയിംസ് മത്സരങ്ങൾക്കില്ലെന്ന് അറിയിച്ചു. നേരത്തെ അർജുന അവാർഡ് ജേതാവ് മനോജ് കുമാർ അടക്കം പ്രമുഖ താരങ്ങളും പിന്മാറിയിരുന്നു. ബോക്‌സിങ് ഇന്ത്യയും ഐഒഎയും തമ്മിലുള്ള തർക്കമാണു താരങ്ങളുടെ പിന്മാറ്റത്തിനു കാരണം.