- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിന്റെ പേരിൽ 12 കോടി അടിച്ചുമാറ്റിയിട്ടും തുഴച്ചിൽ താരങ്ങൾക്ക് തുഴയാൻ ബോട്ടുപോലും വാങ്ങി നൽകാതെ അധികൃതർ; വാങ്ങിവെച്ച ബോട്ടുകൾ കർണാടകത്തിന് വാടകയ്ക്ക് നൽകി; ആലപ്പുഴയിൽ ദേശീയ ഡ്രാഗൺ ബോട്ടു മൽസരത്തിൽ പങ്കെടുക്കുന്ന ടീം കരപ്പുറത്ത് തുഴഞ്ഞു പരിശീലിക്കുന്നു
ആലപ്പുഴ : ദേശീയ ഡ്രാഗൺ ബോട്ട് മൽസരങ്ങൾ നടക്കാൻ ഇനി ആഴ്ചകൾമാത്രം ബാക്കി നിൽക്കെ പരിശീലനം നടത്താൻ മാർഗങ്ങൾ ഇല്ലാതെ കായികതാരങ്ങൾ നെട്ടോട്ടത്തിൽ. വരുന്ന ഏപ്രിൽ നാലു മുതൽ ആറുവരെ അസമിലെ ഗുവാഹത്തിയിലാണ് മൽസരങ്ങൾ നടക്കുന്നത്. ഇരുപതംഗ ടീം പുറപ്പെടാൻ തയ്യാറായിട്ടും പരിശീലനത്തിനായി ഒരു ബോട്ടുപോലും നൽകാതെ അധികൃതർ താരങ്ങളെ അവഗണിച്ചു. ആറുവർഷം മുമ്പ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടത്താനെന്ന പേരിൽ സർക്കാർ ഒൻപതു ബോട്ടുകൾ വാങ്ങിയിരുന്നു. 11 ലക്ഷം രൂപ ചെലവിട്ടാണ് ഇവ വാങ്ങിയത്. എന്നാൽ ഇവ താരങ്ങൾക്ക് പരിശീലനത്തിന് നൽകാതെ ആലപ്പുഴയിലെ കുട്ടമംഗലം സ്പോർട്‌സ് കൗൺസിൽ ഹോസ്റ്റലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരിക്കൽപോലും വെള്ളം തൊടാത്ത ഈ ബോട്ടുകൾ പിന്നീട് അറ്റകുറ്റപ്പണികളുടെ പേരിൽ ഇവിടെനിന്നും നീക്കി. കർണാടകയിൽ നടന്ന ഒരു സ്വകാര്യ ഡ്രാഗൺ ബോട്ടു മൽസരത്തിൽ ഉപയോഗിക്കാൻ കേരളത്തിന്റെ ബോട്ടുകൾ കർണാടക സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഉടമ്പടി വെക്കാതെ സ്പോർട്‌സ് കൗൺസിലിന്റെ അനുവാദത്തോടെ വിട്ടുനൽകി. എന്നാൽ മൽസരം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടി
ആലപ്പുഴ : ദേശീയ ഡ്രാഗൺ ബോട്ട് മൽസരങ്ങൾ നടക്കാൻ ഇനി ആഴ്ചകൾമാത്രം ബാക്കി നിൽക്കെ പരിശീലനം നടത്താൻ മാർഗങ്ങൾ ഇല്ലാതെ കായികതാരങ്ങൾ നെട്ടോട്ടത്തിൽ.
വരുന്ന ഏപ്രിൽ നാലു മുതൽ ആറുവരെ അസമിലെ ഗുവാഹത്തിയിലാണ് മൽസരങ്ങൾ നടക്കുന്നത്. ഇരുപതംഗ ടീം പുറപ്പെടാൻ തയ്യാറായിട്ടും പരിശീലനത്തിനായി ഒരു ബോട്ടുപോലും നൽകാതെ അധികൃതർ താരങ്ങളെ അവഗണിച്ചു. ആറുവർഷം മുമ്പ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടത്താനെന്ന പേരിൽ സർക്കാർ ഒൻപതു ബോട്ടുകൾ വാങ്ങിയിരുന്നു. 11 ലക്ഷം രൂപ ചെലവിട്ടാണ് ഇവ വാങ്ങിയത്.
എന്നാൽ ഇവ താരങ്ങൾക്ക് പരിശീലനത്തിന് നൽകാതെ ആലപ്പുഴയിലെ കുട്ടമംഗലം സ്പോർട്‌സ് കൗൺസിൽ ഹോസ്റ്റലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരിക്കൽപോലും വെള്ളം തൊടാത്ത ഈ ബോട്ടുകൾ പിന്നീട് അറ്റകുറ്റപ്പണികളുടെ പേരിൽ ഇവിടെനിന്നും നീക്കി. കർണാടകയിൽ നടന്ന ഒരു സ്വകാര്യ ഡ്രാഗൺ ബോട്ടു മൽസരത്തിൽ ഉപയോഗിക്കാൻ കേരളത്തിന്റെ ബോട്ടുകൾ കർണാടക സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഉടമ്പടി വെക്കാതെ സ്പോർട്‌സ് കൗൺസിലിന്റെ അനുവാദത്തോടെ വിട്ടുനൽകി.
എന്നാൽ മൽസരം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും ബോട്ടുകൾ തിരിച്ചെടുക്കാൻ അധികാരികൾ തയ്യാറായില്ല. ഇതോടെ ദുരിതത്തിലായത് കേരളത്തിന്റെ ദേശീയ-അന്തർദേശീയ മെഡൽ ജേതാക്കളായ താരങ്ങളാണ്. 2013 മുതൽ 2015 വരെ വർഷങ്ങളിൽ ഈ ഇനത്തിൽ ചാമ്പ്യന്മാരാണ് കേരളം. ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഉൾനാടൻ കായൽമേഖലയിൽ പരിശീലനം നേടുന്ന താരങ്ങൾ ബോട്ടുകളില്ലാതെ ദുരിതത്തിലാണ്. ബോട്ടുകൾ ഇല്ലാത്തതിനാൽ മുഴുവൻ താരങ്ങളെയും പങ്കെടുപ്പിച്ച് ക്യാംപ് സംഘടിപ്പിക്കാനും കഴിഞ്ഞിട്ടില്ല.
ആലപ്പുഴയിൽ പരിശീലനം നടത്തുന്ന താരങ്ങൾ കരപ്പുറത്ത് തുഴയെറിഞ്ഞാണ് പരിശീലിക്കുന്നത്. ദേശീയതാരങ്ങൾ കരപ്പുറത്ത് പരിശീലനം നേടുന്നത് കേരളത്തിന്റെ കായിക മേഖലയ്ക്കുതന്നെ അപമാനമായിരിക്കുകയാണ്. കുട്ടനാട്ടിലെ സ്പോർട്ട്സ് ഹോസ്റ്റലിൽ രണ്ടുബോട്ടുകൾ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഇവ പരിശീലനത്തിന് വിട്ടുനൽകാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. നേരത്തെ കർണാടകയിൽ കൊണ്ടുപോയ ബോട്ടുകൾ ദിവസങ്ങൾക്കുള്ളിൽ തിരിച്ചുകൊണ്ടുവരുമെന്ന് സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ പറഞ്ഞിരുന്നെങ്കിലും നടപടിയായില്ല.