- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസ് മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് സാങ്കേതിക സമിതി; ശേഷിക്കുന്ന പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കും; കായിക ഉപകരണങ്ങൾ 26ന് മുമ്പ് എത്തിയില്ലെങ്കിൽ സായിയിൽ നിന്നും ഫെഡറേഷനുകളിൽ നിന്നും എത്തിക്കും
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസ് മുൻനിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്ന് ഗെയിംസ് നടത്തിപ്പ് സമിതി വ്യക്തമാക്കി. ഗെയിംസിന്റെ സാങ്കേതിക വകുപ്പ് സമിതി സ്റ്റേഡിയങ്ങളും മറ്റും പരിശോധിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് തീയതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഗെയിംസിന്റെ മുന്നൊരുക്കങ്ങൽ വി
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസ് മുൻനിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്ന് ഗെയിംസ് നടത്തിപ്പ് സമിതി വ്യക്തമാക്കി. ഗെയിംസിന്റെ സാങ്കേതിക വകുപ്പ് സമിതി സ്റ്റേഡിയങ്ങളും മറ്റും പരിശോധിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് തീയതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഗെയിംസിന്റെ മുന്നൊരുക്കങ്ങൽ വിലയിരുത്താൻ രണ്ട് ദിവസമായി സാങ്കേതിക സമിതി സന്ദർശനം നടത്തുകയായിരുന്നു.
ഗെയിംസിന്റെ ഒരുക്കങ്ങളിൽ കായിക ഫെഡറേഷനുകളും തൃപ്തി രേഖപ്പെടുത്തിയതായും സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗെഗയിംസിനെ കുറിച്ച് ആശങ്ക വേണ്ട. കായിക ഉപകരണങ്ങളെല്ലാം തന്നെ 27ന് മുന്പ് കേരളത്തിലെത്തും. നിർമ്മാണ ജോലികൾ അവസാനഘട്ടത്തിലാണ്. ശേഷിക്കുന്ന പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സമിതി നിർദ്ദേശം നൽകി.
അതേസമയം ചില പോരായ്മകൾ ഉണ്ടായിട്ടുള്ളത് അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശിച്ചതായും സമിതി അംഗങ്ങൾ അറിയിച്ചിട്ടുണ്ട.് ദേശീയ ഗെയിംസ് നടത്തിപ്പ് കമ്മിറ്റി ഭാരവാഹികളായ എസ്. മുരുഗൻ, ഡോ.എസ്.എം.ബാലി എന്നിവരുടെ നേതൃത്വത്തിലാണ് വേദികൾ പരിശോധിച്ച വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയത്.
വുഷു, ജിംനാസ്റ്റിക്‌സ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളിൽ ഉപകരണങ്ങൾ എത്തിക്കലും ചില നിർമ്മാണ പ്രവൃത്തികളും ബാക്കിയുണ്ട്. ഇവ 25 ന് മുമ്പ് പൂർത്തിയാക്കുമെന്ന് സംഘാടക സമിതിയും സർക്കാർ പ്രതിനിധികളും ഉറപ്പുനൽകി. ഈ വാക്കിൽ ഗെയിംസ് സംഘാടകർ വിശ്വസിച്ചിരിക്കയാണ്. ഈമാസം 31 നാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒരുമാറ്റം വരിത്തില്ലെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഭാരവാഹി എസ്.എം.ബാലി വ്യക്തമാക്കി.
അതേസമയം ഉപകരണങ്ങൾ ഈമാസം 26ന് മുമ്പ് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ സായിയിൽ നിന്നോ മറ്റ് ഫെഡറേഷനുകളിൽ നിന്നോ എത്തിക്കുമെന്നും ഗെയിംസ് നടത്തിപ്പുകാർ വ്യക്തമാക്കി. ഷൂട്ടിങ് വേദി പൂർത്തിയായാലും ഒരു ട്രയൽ നടത്താനുള്ള സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.