തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്. തുടർന്ന് കഴിഞ്ഞ ചാമ്പ്യന്മാരായ സർവീസസ് അണിനിരന്നു. പിന്നാലെ അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കായികതാരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ഏറ്റവുമൊടുവിലാണ് ആതിഥേയരായ കേരളം.

ഗെയിംസിന് അൽപ്പ നിമിഷത്തിനകം തിരിതെളിയും. ബ്രാൻഡ് അംബാസഡറായ സച്ചിൻ ടെൻഡുൽക്കറും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം ഉദ്ഘാടന വേദിയായ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു.