- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയ സെന്ററിൽ മാദ്ധ്യമങ്ങൾക്കു സൗകര്യം ഒരുക്കേണ്ടതു ദേശീയ ഗെയിംസ് കമ്മിറ്റിയുടെ ഉത്തരവാദിത്വം; സ്ഥലം ലഭ്യമാക്കൽ മാത്രം തങ്ങളുടെ ജോലി: വിശദീകരണവുമായി തിരുവനന്തപുരം പ്രസ് ക്ലബ്
ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ലിഫ്റ്റും എസിയും റെഡിയാക്കിയിട്ടും ഇവിടെ പ്രവർത്തിക്കുന്ന മീഡിയാ സെന്ററിൽ ചെല്ലുന്നവർക്ക് വിവരം അറിയാൻ മാർഗ്ഗമൊന്നുമില്ലെന്ന തരത്തിലുള്ള വാർത്തകൾ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീയ ഗെയിംസ് മീഡിയ സെന്റർ പ്രവർത്തനം സംബന്ധിച്ചുള്ള വിശദീകരണവുമായി പ്രസ്
ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ലിഫ്റ്റും എസിയും റെഡിയാക്കിയിട്ടും ഇവിടെ പ്രവർത്തിക്കുന്ന മീഡിയാ സെന്ററിൽ ചെല്ലുന്നവർക്ക് വിവരം അറിയാൻ മാർഗ്ഗമൊന്നുമില്ലെന്ന തരത്തിലുള്ള വാർത്തകൾ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീയ ഗെയിംസ് മീഡിയ സെന്റർ പ്രവർത്തനം സംബന്ധിച്ചുള്ള വിശദീകരണവുമായി പ്രസ്‌ക്ലബ് രംഗത്ത്. മീഡിയ സെന്ററിൽ ലാപ്പ്‌ടോപ്പുകളും വൈഫൈ കണക്ഷനും സ്ഥാപിച്ച് മാദ്ധ്യമങ്ങൾക്ക് വേണ്ട സൗകര്യം നൽകേണ്ടത് ദേശീയ ഗെയിംസ് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഏഴു ജില്ലകളിലും നടക്കുന്ന മത്സരങ്ങളുടെ വിവരങ്ങൾ മീഡിയ സെന്ററിൽ ലഭ്യമാക്കേണ്ട ചുമതലയും ഗെയിംസ് കമ്മിറ്റിക്കാണ്. അതുമായി പ്രസ് ക്ലബ്ബിന് ഒരു ബന്ധവുമില്ലെന്ന കാണിച്ചാണ് പ്രസ്‌ക്ലബ് പത്രകുറിപ്പ് പുറത്ത് വിട്ടത്. മീഡിയ സെന്ററിനു വേണ്ട സ്ഥലം ലഭ്യമാക്കുന്നതിലുപരിയായി പ്രസ് ക്ലബ്ബിനെ ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ലെന്നും എന്നാലും മാദ്ധ്യമപ്രവർത്തകർ പരാതി ഉന്നയിച്ചപ്പോഴൊക്കെ പ്രസ് ക്ലബ്ബ് ഭാരവാഹികൾ ഇടപെടുകയും പരമാവധി പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ളതായും പത്രകുറിപ്പിൽ പറയുന്നു.
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് കേരളത്തിൽ നടത്താൻ തീരുമാനിച്ചപ്പോൾ മുതൽ തിരുവനന്തപുരം പ്രസ് ക്ലബ്ബും മാനേജിങ് കമ്മിറ്റിയും ഗെയിംസുമായി പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നിർമ്മിക്കാനിരുന്ന സംസ്ഥാന മീഡിയ സെന്റർ പ്രസ് ക്ലബ്ബിൽ നടത്താനുള്ള എല്ലാ സഹകരണവും പ്രസ്‌ക്ലബ് വാഗ്ദാനം ചെയ്തിരുന്നെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിനു വേണ്ട ശുപാർശ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പ്രസ് ക്ലബ്ബ് നേരിട്ടു നൽകിയിരുന്നു. തുടർന്നാണ് ദേശീയ ഗെയിംസ് മീഡിയ സെന്റർ പ്രസ് ക്ലബ്ബിൽ സ്ഥാപിക്കാമെന്ന് സർക്കാരും ഗെയിംസ് കമ്മിറ്റിയും തീരുമാനിച്ചത്. മീഡിയ സെന്റർ നിർമ്മിക്കുന്നതിനായി ആദ്യം 63 ലക്ഷം രൂപയാണ് ഗെയിംസ് കമ്മിറ്റി വകയിരുത്തിയിരുന്നത്. ഇത് പിന്നീട് 48 ലക്ഷം രൂപയാക്കിക്കൊണ്ടുള്ള ശുപാർശ കമ്മിറ്റി പ്രസ് ക്ലബ്ബിനു നൽകി. ഇതിനെതുടർന്നാണ് റൂഫ് ടോപ്പ്, പ്രസ് കോൺഫറൻസ് ഹാൾ, ഫോർത്ത് എസ്‌റ്റേറ്റ്, പി സി സുകുമാരൻ നായർ ഹാൾ, ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ് റൂം എന്നിവ ഗെയിംസ് കമ്മിറ്റിക്ക് 20 ദിവസത്തെ ഉപയോഗത്തിനായി പ്രസ്‌ക്ലബ് പൂർണ്ണമായും വിട്ടു നൽകിയത്. ഇക്കാര്യം മാനേജിങ് കമ്മിറ്റിയും ജനറൽ ബോഡിയും അംഗീകരിച്ചിരുന്നെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.
റൂഫ് ടോപ്പ് പൂർണ്ണമായും ശീതീകരിക്കുന്നതടക്കം സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിങ്, ഫർണിഷിങ് ജോലികൾ ദേശീയ ഗെയിംസ് കമ്മിറ്റി നേരിട്ടാണ് നടത്തിയത്. ലിഫ്റ്റിന്റെ നിർമ്മാണവും പെയിന്റിംഗും സമയബന്ധിതമായി പൂർത്തിയാക്കാൻ ദേശീയ ഗെയിംസ് കമ്മിറ്റിക്ക് കഴിയില്ലെന്ന് അറിയിച്ചതിനാൽ ആ ജോലികൾ പ്രസ് ക്ലബ്ബ് ഏറ്റെുടുത്തു. പ്രസ് ക്ലബ്ബ് മാനേജിങ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ചേർന്ന് നെഗോഷ്യേറ്റ് ചെയ്താണ് ലിഫ്റ്റ് നിർമ്മാതാവിനെ തിരഞ്ഞെടുത്തത്. ഇക്കാര്യം കഴിഞ്ഞ ജനറൽ ബോഡിയിലും അറിയിച്ച് അംഗീകാരം വാങ്ങിയിരുന്നാണ്. 20 ലക്ഷം രൂപ ലിഫ്റ്റിന് ഗെയിംസ് കമ്മിറ്റി നൽകിയിട്ടുണ്ട്. 1.60 ലക്ഷം രൂപ പെയിന്റിംഗിന് നൽകാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പൂർണ്ണമായ കണക്കുകൾ അടുത്ത ജനറൽ ബോഡിയിൽ അവതരിപ്പിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
എന്നാൽ മീഡിയ സെന്ററിൽ ലാപ്പ്‌ടോപ്പുകളും വൈഫൈ കണക്ഷനും സ്ഥാപിച്ച് മാദ്ധ്യമങ്ങൾക്ക് വേണ്ട സൗകര്യം നൽകേണ്ടത് ദേശീയ ഗെയിംസ് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്നും അതുമായി പ്രസ് ക്ലബ്ബിന് ഒരു ബന്ധവുമില്ലെന്നും പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ പ്രസ് ക്ലബ്ബിന്റെ ഭാഗത്തു നിന്നുള്ള പൂർണ്ണ സഹകരണം ഗെയിംസ് കമ്മിറ്റി ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകുന്നതാണ്. കഴിഞ്ഞ ദിവസം സജൻ പ്രകാശിന്റെ പത്രസമ്മേളനം നടത്താമെന്ന് രാത്രി എട്ട് മണിയോടെ അറിയിച്ചപ്പോൾ പ്രസ് ക്ലബ്ബ് ഭാരവാഹികൾ നേരിട്ട് ഈ ചുമതല ഏറ്റെുടുത്തിരുന്നതായും പ്രസ് ക്ലബ്ബിന്റെ ഉപഹാരവും സജൻ പ്രകാശിനു നൽകിരുന്നെന്നും പത്രകുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.