- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാഷനൽ ജിയോഗ്രാഫിക്ക് ബി മത്സരം; ഒന്ന് രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ
വാഷിങ്ടൻ: ദേശീയ തലത്തിൽ 2.6 മില്യൻ വിദ്യാർത്ഥികൾ പങ്കെടുത്ത30ാമത് വാർഷിക നാഷനൽ ജിയോഗ്രാഫിക്ക് ബി മൽസരത്തിൽ ഒന്നും രണ്ടുംമൂന്നും സ്ഥാനങ്ങൾ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ കരസ്ഥമാക്കി.മെയ് 23 നായിരുന്നു ഫൈനൽ. ലബനോൻ ജനസംഖ്യയ്ക്ക് തുല്യമായ സൗത്ത് അമേരിക്കയിലെ രാജ്യം ഏത് എന്നചോദ്യത്തിന് കൃത്യമായി പരാഗ്വെ എന്ന് മറുപടി നൽകി ഒന്നാംസ്ഥാനത്തെത്തിയത് വിൻഡ്മർ റാഞ്ച് മിഡിൽ സ്‌കൂളിലെ (കലിഫോർണിയ)എട്ടാം ഗ്രേഡ് വിദ്യാർത്ഥിയായ വെങ്കിട്ട് രഞ്ജനാണ്. 50,000 ഡോളറിന്റെഅവാർഡാണ് വെങ്കിട്ടിന് ലഭിക്കുക. ന്യുജഴ്സിയിലെ ബ്രിഡ്ജ് വാട്ടർരാരിട്ടൻ മിഡിൽ സ്‌കൂൾ എട്ടാംഗ്രേഡ് വിദ്യാർത്ഥി അനഷ്‌ക്ക ബുഡിക്കോട്ട് എന്ന പതിമൂന്നുകാരൻരണ്ടാംസ്ഥാനത്തെത്തി 25,000 ഡോളറിന്റെ അവാർഡിനർഹനായി. മുൻചോദ്യത്തിന് ഗയാന എന്നായിരുന്നു അനുഷ്‌കയുടെ മറുപടി. ജോർജിയ റിവർവാച്ച് മിഡിൽ സ്‌കൂൾ എട്ടാം ഗ്രേഡ് വിദ്യാർത്ഥിവിശാൽ സാരഥി മൂന്നാം സ്ഥാനത്തെത്തി. 10,000 ഡോളറാണ് വിശാലിന്സ്‌കോളർഷിപ്പായി ലഭിക്കുക.30 വർഷങ്ങൾക്ക് മുമ്പ് നാഷണൽ ജിയോഗ്രാഫി ബി മത്സരം ആരംഭിച്ച
വാഷിങ്ടൻ: ദേശീയ തലത്തിൽ 2.6 മില്യൻ വിദ്യാർത്ഥികൾ പങ്കെടുത്ത30ാമത് വാർഷിക നാഷനൽ ജിയോഗ്രാഫിക്ക് ബി മൽസരത്തിൽ ഒന്നും രണ്ടുംമൂന്നും സ്ഥാനങ്ങൾ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ കരസ്ഥമാക്കി.മെയ് 23 നായിരുന്നു ഫൈനൽ.
ലബനോൻ ജനസംഖ്യയ്ക്ക് തുല്യമായ സൗത്ത് അമേരിക്കയിലെ രാജ്യം ഏത് എന്നചോദ്യത്തിന് കൃത്യമായി പരാഗ്വെ എന്ന് മറുപടി നൽകി ഒന്നാംസ്ഥാനത്തെത്തിയത് വിൻഡ്മർ റാഞ്ച് മിഡിൽ സ്‌കൂളിലെ (കലിഫോർണിയ)എട്ടാം ഗ്രേഡ് വിദ്യാർത്ഥിയായ വെങ്കിട്ട് രഞ്ജനാണ്. 50,000 ഡോളറിന്റെഅവാർഡാണ് വെങ്കിട്ടിന് ലഭിക്കുക.
ന്യുജഴ്സിയിലെ ബ്രിഡ്ജ് വാട്ടർരാരിട്ടൻ മിഡിൽ സ്‌കൂൾ എട്ടാംഗ്രേഡ് വിദ്യാർത്ഥി അനഷ്‌ക്ക ബുഡിക്കോട്ട് എന്ന പതിമൂന്നുകാരൻരണ്ടാംസ്ഥാനത്തെത്തി 25,000 ഡോളറിന്റെ അവാർഡിനർഹനായി. മുൻചോദ്യത്തിന് ഗയാന എന്നായിരുന്നു അനുഷ്‌കയുടെ മറുപടി.
ജോർജിയ റിവർവാച്ച് മിഡിൽ സ്‌കൂൾ എട്ടാം ഗ്രേഡ് വിദ്യാർത്ഥിവിശാൽ സാരഥി മൂന്നാം സ്ഥാനത്തെത്തി. 10,000 ഡോളറാണ് വിശാലിന്സ്‌കോളർഷിപ്പായി ലഭിക്കുക.30 വർഷങ്ങൾക്ക് മുമ്പ് നാഷണൽ ജിയോഗ്രാഫി ബി മത്സരം ആരംഭിച്ച മുതൽ120 മില്യൺ വിദ്യാർത്ഥികൾ പങ്കെടുക്കുകയും 90 അവാർഡുകൾക്കായി1.5 മില്യൺ ഡോളർ നൽകുകയും ചെയ്തിരുന്നു.