വാഷിങ്ടൺഡിസി: വാഷിങ്ടണിൽ മെയ്‌ 23നു നടന്ന നാഷണൽ ജിയോഗ്രാഫിക്ക് ബി ചാമ്പ്യൻഷിപ്പ് പ്രാഥമിക റൗണ്ടിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് ആധിപത്യം ലഭിച്ചു.

പ്രന്തയ വർദ (ടെക്‌സസ്) അശ്വിൻ ശിവകുമാർ (ഒറിഗൺ) കപിൽ നെയ്ഫൽ (അലബാമ), റിഷി നായർ (ഫ്‌ളോറിഡ), റിഷി കുമാർ(മേരിലാൻഡ്), സൗമ്യ ദീക്ഷിത (സൗത്ത് കരോളിന) ശ്രേയസ് റംബർട്ട് (മൊണ്ടാന) തുടങ്ങിയവർ ഉൾപ്പെടെ പത്തു പേർ മെയ്‌ 25നു നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി (വാഷിങ്ടണിൽ) യിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും. മത്സരത്തിൽ വിജയികളാകുന്നവർക്ക് 50,000 ഡോളർ ഒന്നാം സമ്മാനവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25000, 10000 ഡോളർ സമ്മാനമായി ലഭിക്കും.

ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം  Mat Geo wild  രാത്രി എട്ടു മുതൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. അമ്പത്തിനാല് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥിളാണു മത്സരത്തിൽ പങ്കെടുത്തത്.