- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 'അനന്തം...വർണ്ണം...' 29ന് തിരുവനന്തപുരം പാളയം പബ്ലിക് ഹാളിൽ
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികളുടെ കുട്ടികൾക്കായി ചിത്രരചനാ മൽസരവും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസുമായ 'അനന്തം..വർണ്ണം..' തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. പാളയം പബ്ലിക്ക് ലൈബ്രറി ഹാളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പരിപാടിയിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിൽ നിന്നും നൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. ദീർഘനാളായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇവരുടെ സർഗാത്മക കഴിവുകൾ വളർത്തുവാനും പകർച്ചവ്യാധികൾക്കെതിരെ കുട്ടികളിൽ അവബോധം വളർത്തിയെടുക്കുന്നതിനുമാണ് അനന്തം വർണം ലക്ഷ്യമിടുന്നത്. മൂന്ന് വിഭാഗമായാണ് മത്സരം സംഘിടിപ്പിക്കുക. അഞ്ച് മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കളർ പെൻസിൽ ഡ്രോയിംഗും പത്തു മുതൽ പന്ത്രണ്ട് വയസുവരെ പ്രായമുള്ള കുട്ടികൾക്കും പതിമൂന്ന് മുതൽ പതിനഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കും
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികളുടെ കുട്ടികൾക്കായി ചിത്രരചനാ മൽസരവും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസുമായ 'അനന്തം..വർണ്ണം..' തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. പാളയം പബ്ലിക്ക് ലൈബ്രറി ഹാളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പരിപാടിയിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിൽ നിന്നും നൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.
ദീർഘനാളായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇവരുടെ സർഗാത്മക കഴിവുകൾ വളർത്തുവാനും പകർച്ചവ്യാധികൾക്കെതിരെ കുട്ടികളിൽ അവബോധം വളർത്തിയെടുക്കുന്നതിനുമാണ് അനന്തം വർണം ലക്ഷ്യമിടുന്നത്. മൂന്ന് വിഭാഗമായാണ് മത്സരം സംഘിടിപ്പിക്കുക. അഞ്ച് മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കളർ പെൻസിൽ ഡ്രോയിംഗും പത്തു മുതൽ പന്ത്രണ്ട് വയസുവരെ പ്രായമുള്ള കുട്ടികൾക്കും പതിമൂന്ന് മുതൽ പതിനഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കും പെൻസിൽ ഡ്രോയിംഗുമാണ്. ചിത്ര രചന മത്സരത്തിൽ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളായിരിക്കും നൽകുക. മത്സരത്തിൽ വിജയികളാകുന്നവർക്ക് ജില്ലാ സബ് കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. കെ. മധു തുടങ്ങിയവർ സമ്മാനം വിതരണം ചെയ്യും. കൂടാതെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.