മസ്‌ക്കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവായി. ഈ മാസം 23നും 24നും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകിക്കൊണ്ടാണ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായി നാലു ദിവസമാണ് സ്ഥാപനങ്ങൾക്ക് അവധി ലഭിക്കുക. അവധിക്കു ശേഷം 27ന് ഞായറാഴ്ച സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.

 

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പുതിയ സ്റ്റാമ്പും പുറത്തിറക്കുന്നുണ്ട്. ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ചിത്രവും ദേശീയ ചിഹ്നവും ആലേഖനം ചെയ്തിട്ടുള്ളതാണ് പുതിയ സ്റ്റാമ്പ്. 250 ബൈസയാണ് വില.