- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പൺ ഹിയറിംഗും ക്യാമ്പ് സിറ്റിംഗും തിരുവനന്തപുരത്ത് എട്ടു മുതൽ
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പൺ ഹിയറിംഗും ക്യാമ്പ് സിറ്റിംഗും എട്ടു മുതൽ പത്താം തീയതി വരെ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഡി. മുരുകേശൻ, എസ്.സി. സിൻഹ എന്നിവരും കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പൺ ഹിയറിംഗും ക്യാമ്പ് സിറ്റിംഗും എട്ടു മുതൽ പത്താം തീയതി വരെ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഡി. മുരുകേശൻ, എസ്.സി. സിൻഹ എന്നിവരും കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ആദ്യ ദിവസം രാവിലെ പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ഗവൺമെന്റ് ഏജൻസികളിൽ നിന്നുണ്ടായ നീതി നിഷേധവുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ കേൾക്കും. സംസ്ഥാന ഗവൺമെന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തദവസരത്തിൽ സന്നിഹിതരായിരിക്കും. ഉച്ച തിരിഞ്ഞ് സംസ്ഥാനത്തെ വിവിധ ഗവൺമെന്റിതര സംഘടനകളുമായി മനുഷ്യാവകാശ വിഷയങ്ങൾ കമ്മീഷൻ ചർച്ച ചെയ്യും.
രണ്ടാം ദിവസം (ഏപ്രിൽ 9) ഫുൾ കമ്മീഷനിലും ഡിവിഷൻ ബെഞ്ചുകളിലുമായി 24 കേസ്സുകൾ കൈകാര്യം ചെയ്യും.
എൻഡോസൾഫാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജുഡീഷ്യൽ കസ്റ്റഡിയിലും പൊലീസ് നടപടിയിലുമുണ്ടായ മരണങ്ങൾ, പള്ളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, വയനാട് ജില്ലയിലെ ആദിവാസി ചൂഷണം, സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കടത്തൽ, പരീക്ഷകളിൽ അംഗപരിമിതർക്ക് നേരിടേണ്ടിവന്ന അവഹേളനം, ഭൂരഹിതരായ ദളിതരുടെയും ആദിവാസികളുടെയും പുനരധിവാസം, ശബരിമലയിൽ തിക്കിലും തിരക്കിലുമുണ്ടായ മരണങ്ങൾ, അട്ടപ്പാടിയിലെ ശിശുമരണം, ചിൽഡ്രൻസ് ഹോമുകളിലെ ബാലവേല, പെൻഷൻ കിട്ടാതിരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഇതിലുൾപ്പെടും.
അവസാന ദിവസം (ഏപ്രിൽ 10) കമ്മീഷൻ ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടർമാർ, പൊലീസ് സൂപ്രണ്ടുമാർ, മുതിർന്ന പൊലീസ്, ജയിൽ അധികൃതർ എന്നിവരുമായി വിവിധ ഗവൺമെന്റിതര സംഘനകൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യും. പട്ടികജാതിക്കാർക്കും മറ്റ് അധസ്ഥിത വിഭാഗങ്ങൾക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, സ്ത്രീപീഡനം, ആദിവാസികളുടെ പ്രശ്‌നങ്ങൾ, ഗൾഫ് മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പള്ളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, പോഷകാഹാരക്കുറവു മൂലം കുഞ്ഞുങ്ങൾ മരിക്കാനിടയായത്, ചിൽഡ്രൻസ് ഹോമുകളിലെ ബാലവേല, അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കടത്തൽ, അന്യസംസ്ഥാന തൊഴിലാളികൾ നേരിടുന്ന ചൂഷണം, എൻഡോസൾഫാൻ ബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ട്രിബ്യൂണലിന്റെ രൂപീകരണം, ജല-വായു മലിനീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമം, കേന്ദ്രഗവൺമെന്റിന്റെ പ്രധാന പദ്ധതികളുടെയും, സംസ്ഥാന ഗവൺമെന്റിന്റെ വിവിധ ക്ഷേമപദ്ധതികളുടെയും നടപ്പാക്കൽ, പൂർത്തിയാക്കൽ റിപ്പോർട്ട് നൽകുന്നതിലെ കാലതാമസം, ജയിൽ പരിഷ്‌ക്കാരങ്ങൾ, ജുവനൈൽ ഹോമകളുടെ സ്ഥിതി തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടും.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ