- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജിതയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ റഹ്മാനെതിരെ പോക്‌സോ കേസെടുക്കണം; സമഗ്ര അന്വേഷണം അനിവാര്യമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ്: പ്രതിയെ മഹത്വവത്ക്കരിക്കാൻ കൂട്ടു നിന്ന രമ്യാ ഹരിദാസ് മാപ്പുപറയണമെന്നും ആവശ്യം
കോഴിക്കോട്: കേവലം 16 വയസു മാത്രം പ്രായമുള്ള സമയത്ത് ആദിവാസി പെൺകുട്ടി സജിതയെ തട്ടിക്കൊണ്ട് പോവുകയും 11 കൊല്ലത്തോളം തടവിലാക്കുകയും ചെയ്ത പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതിയെ മഹത്വവൽക്കരിക്കാൻ കൂട്ടുനിന്ന രമ്യാ ഹരിദാസും മാധ്യമങ്ങളും ജനങ്ങളോട് മാപ്പുപറയാൻ തെയ്യാറാക്കണം.
പാലക്കാട്ട് നെന്മാറയിൽ സജിതയുടെയും റഹ്മാന്റെയും വിശുദ്ധ പ്രണയം കള്ളക്കഥയെന്നു റഹ്മാന്റെ മാതാപിതാക്കൾ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ചില മാധ്യമങ്ങളും രമ്യാ ഹരിദാസ് എം പിയും ആടിനെ പട്ടിയാക്കുന്ന തരത്തിൽ യാഥാർത്ഥ്യം വളച്ചൊടിച്ച് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിയുടെ മാതാപിതാക്കൾ പെൺകുട്ടി തടവിലാക്കപ്പെട്ടത് സ്വന്തം വീട്ടിലാണ് എന്നുള്ള കള്ളം തിരുത്തിയതോടെ ഈ വിഷയം സംബന്ധിച്ച് പോക്‌സോ, തട്ടിക്കൊണ്ടു പോകൽ, തടങ്കലിലാക്കൽ തുടങ്ങി മനുഷ്യാവകാശ ലംഘനം വരെ പ്രതി നടത്തിയിട്ടും പ്രതിയായ വ്യക്തി പറയുന്ന കള്ള നാടകത്തിനു വിശുദ്ധ പരിവേഷം നൽകി പ്രതിയെ രക്ഷിക്കാൻ ഒത്താശ നൽകുന്നവർ ഇരയുടെ ജാതിയും പ്രായവും മറച്ചു വെച്ച് വീണ്ടും പൊതു സമൂഹത്തെ കബളിപ്പിക്കുകയാണ്.
1994 ൽ ജനിച്ച പെൺകുട്ടിക്ക് 16 വയസു മാത്രം ഉള്ളപ്പോളാണ് 2010 ൽ തട്ടിക്കൊണ്ടു പോകപ്പെട്ടത്. പ്രഥമ ദൃഷ്ട്യാ പട്ടികജാതി പീഡനവും, പോക്‌സോ കേസും നിലനിൽക്കുന്ന കേസിൽ വിശുദ്ധ പ്രണയം എന്ന കള്ളക്കഥ മെനഞ്ഞ് കേസ് അട്ടിമറിക്കുകയും ജനങ്ങളെ വിഡ്ഢികൾ ആക്കുകയും ചെയ്ത മാധ്യമങ്ങളും, അന്വേഷണ ഉദ്യോഗസ്ഥരും ഒപ്പം ആലത്തൂർ എം പി രമ്യാ ഹരിദാസും ജന വഞ്ചനയാണ് നടത്തിയത്. പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ എവിടെയാണ് തടവിൽ പാർപ്പിച്ചു പീഡിപ്പിച്ചത് എന്നും പോലും അന്വേഷിക്കാതെ കേസ് അട്ടിമറിച്ച നിയമപാലകർ എന്ത് നീതിയാണ് നടപ്പിലാക്കുന്നത് എന്ന് അറിയാനുള്ള ഔത്സുക്യം പൊതു സമൂഹത്തിനുണ്ട്.
പെൺകുട്ടിയെ തടവിൽ പാർപ്പിച്ചത് പുറത്താണ് എന്നുള്ള പ്രതിയുടെ വീട്ടുകാരുടെ കുറ്റസമ്മതം പൊലീസിനെ പോലും പ്രതിക്കൂട്ടിലാക്കുന്നതാണെന്നിരിക്കെ ഈ സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസ് തെയ്യാറാകണമെന്നും നാഷണൽ ഹ്യൂമൻ റൈറ്‌സ് മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ സുധീഷ് കേശവ പുരി അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സിബിൻ ഹരിദാസ് പാലക്കാട്, ഷനൂപ് താമരക്കുളം, കെ ബിനുകുമാർ, അരുൺ കണ്ണൂർ, രവീന്ദ്രൻ ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.