- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനം തങ്ങളുടേതാണെന്ന് നുണ പറയാൻ ഇനി സ്വകാര്യ പ്രൊഫഷണൽ കോളേജുകൾക്ക് സാധിക്കില്ല; എഞ്ചിനിയറിങ് -ബിസിനസ് കോളേജുകൾക്ക് റാങ്കിങ് ഏർപ്പെടുത്തി കേന്ദ്രം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുന്നത് സ്വകാര്യ പ്രൊഫഷണൽ കോളേജുകളുടെ രീതിയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളും അദ്ധ്യാപകരും ഉള്ള കോളേജ് തങ്ങളുടേതാണെന്ന് സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ, ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളെ കബളിപ്പിക്കാൻ ഈ കോളേജുക
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുന്നത് സ്വകാര്യ പ്രൊഫഷണൽ കോളേജുകളുടെ രീതിയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളും അദ്ധ്യാപകരും ഉള്ള കോളേജ് തങ്ങളുടേതാണെന്ന് സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ, ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളെ കബളിപ്പിക്കാൻ ഈ കോളേജുകൾക്കാവില്ല.
രാജ്യത്തെ എഞ്ചിനിയറിങ്, ബിസിനസ് കോളേജുകൾക്ക് റാങ്കിങ് ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനമാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റത്തിന് കളമൊരുക്കുന്നത്. എഞ്ചിനയറിങ്, മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്താനുള്ള തീരുമാനം എച്ച്.ആർ.ഡി മന്ത്രാലയം കൈക്കൊണ്ടുകഴിഞ്ഞു. സർക്കാർ, സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ റാങ്കിങ് പട്ടിക അടുത്ത ഏപ്രിലോടെ പുറത്തുവരും.
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരമാണ് ഇതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അടുത്ത അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് ശരിയായ മാർഗനിർദ്ദേശം നൽകുന്ന പട്ടിക പുറത്തുവിടും. സുതാര്യമായ മാനദണ്ഡങ്ങളിലൂടെയാവും സ്ഥാപനങ്ങളെ പട്ടികയിൽ പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സുതാര്യവും ആധികാരികവുമായ രീതിയിൽ സ്ഥാപനങ്ങൾക്ക് സ്ഥാന നിർണയം നടത്തുന്ന രീതി രാജ്യത്ത് ആദ്യമായാണ് നടപ്പാകുന്നത്. ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മത്സരിക്കാനുള്ള ശേഷിയിലേക്ക് ഇന്ത്യയിലെ സ്ഥാപനങ്ങളെ ഉയർത്തുകയെന്നതാണ് ഇതിന്റെ പ്രാഥമികമായ ലക്ഷ്യം. റാങ്കിങ് സംവിധാനം നിലവിൽ വരുന്നതോടെ, സ്വയം മെച്ചപ്പെടാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും സ്ഥാപനങ്ങളും അതിനെ നിയന്ത്രിക്കുന്ന മാനേജ്‌മെന്റുകളും തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനം തങ്ങളുടേതാണെന്ന് നുണ പറയാൻ ഇനി സ്വകാര്യ പ്രൊഫഷണൽ കോളേജുകൾക്ക് സാധിക്കില്ല; എഞ്ചിനിയറിങ് -ബിസിനസ് കോളേജുകൾക്ക് റാങ്കിങ് ഏർപ്പെടുത്തി കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുന്നത് സ്വകാര്യ പ്രൊഫഷണൽ കോളേജുകളുടെ രീതിയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളും അദ്ധ്യാപകരും ഉള്ള കോളേജ് തങ്ങളുടേതാണെന്ന് സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ, ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളെ കബളിപ്പിക്കാൻ ഈ കോളേജുകൾക്കാവില്ല.