- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: റാഞ്ചിയിൽ നവംബർ 21 മുതൽ 25 വരെ നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ വിമാനത്തിൽ അയക്കാൻ തീരുമാനം. കേരള സംഘം യാത്ര ബുക്ക് ചെയ്തിരുന്ന ആലപ്പുഴ ധൻബാദ് എക്സ്‌പ്രസ് ട്രെയിൻ റദ്ദ് ചെയ്തതിനെ തുടർന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ടാണ് സംഘത്തെ വിമാന
തിരുവനന്തപുരം: റാഞ്ചിയിൽ നവംബർ 21 മുതൽ 25 വരെ നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ വിമാനത്തിൽ അയക്കാൻ തീരുമാനം. കേരള സംഘം യാത്ര ബുക്ക് ചെയ്തിരുന്ന ആലപ്പുഴ ധൻബാദ് എക്സ്‌പ്രസ് ട്രെയിൻ റദ്ദ് ചെയ്തതിനെ തുടർന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ടാണ് സംഘത്തെ വിമാനത്തിൽ അയക്കുന്നത്. പരിശീലകരും ടീം മാനേജ്‌മെന്റും അടക്കം 171 പേരാണ് കേരള സംഘത്തിലുള്ളത്. ഇന്ന് (നവംബർ 19) കൊച്ചിയിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനത്തിലായിരിക്കും സംഘം പുറപ്പെടുക. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു കായിക മത്സരത്തിനുള്ള സംഘത്തെ മുഴുവൻ വിമാനത്തിൽ അയക്കുന്നത്. സംസ്ഥാന സർക്കാരും കായിക വകുപ്പും സംസ്ഥാനത്തിന്റെ കായിക രംഗത്തിന് അത്രയേറെ പ്രാധാന്യം നൽകുന്നുണ്ടെന്നും അതിനാലാണ് കേരള ടീമിന് അതിവേഗം യാത്രാസൗകര്യം ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.