കാസർഗോഡ് : കാസർഗോഡ് തുരുത്തി പുഴയോരത്തെ മണ്ണിടിച്ചിൽ തടയാൻ വേണ്ട നടപടികൾ അതികൃധർ സ്വീകരിക്കണമെന്നാശ്യപെട്ടു കൊണ്ട് നാഷണൽ ലീഗ് തുരുത്തി ശാഖാ കമ്മറ്റി മന്ത്രി ഇ.ചന്ദ്രശേഖരന് നിവേദനം നൽകി. തുരുത്തിയുടെ വടക്കേ ഭാഗത്തു സ്ഥിതിചെയ്യുന്ന പുഴ വർഷങ്ങളായി വെള്ളം ഒഴുകി പോവാൻ കഴിയാത്ത വിധം കാടുപിടിച്ചു കിടക്കുകയാണ്.

അവിടെ അങ്ങനെയൊരു പുഴ ഉണ്ടായിരുന്നോ എന്നു വരെ തോന്നിപ്പിക്കുന്ന അവസ്ഥായാണ് കഴിഞ്ഞ സർകാറിന്റെ കാലത്തു പരിഹാര ശ്രമം നടന്നുവെങ്കിലും ഫലം കണ്ടില്ല. എത്രയും പെട്ടന്ന് പുഴ ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു കമ്മറ്റിയംഗങ്ങളായ ഹനീഫ് തുരുത്തി.

സിദ്ധീഖ് പാലോത്ത് , സലാം സ്റ്റാർനെറ്റ് , നംഷീദ് തുരുത്തി , അബ്ദുല്ല , അഷ്‌റഫ് തുരുത്തി എന്നിവർ ചേർന്നാണ് മന്ത്രിക്കു നിവേദനം കൈമാറിയത്. വേണ്ട നടപടികൾ കൈ കൊള്ളാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി നിവേദനം നൽകിയ പ്രവർത്തകർ അറിയിച്ചു.