- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മദിനത്തിൽ ശീതള പാനീയത്തിൽ മയക്കുമരുന്നു കലർത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു ദേശീയ ഷൂട്ടിങ് താരം; പരാതി ഉയർന്നതു അർജുന അവാർഡു ജേതാവും ഒളിമ്പ്യനുമായ പരിശീലകനെതിരെ
ന്യൂഡൽഹി: അർജുന അവാർഡു ജേതാവും ഒളിമ്പ്യനുമായ പരിശീലകനെതിരെ ലൈംഗിക ആരോപണം. പരിശീലകൻ ബലാത്സംഗം ചെയ്‌തെന്ന ആരോപണം ഉയർത്തിയതു ഹരിയാനയിൽ നിന്നുള്ള ദേശീയ ഷൂട്ടിങ് താരമാണ്. ഒരു ജന്മദിന ആഘോഷ പരിപാടിക്കിടെ പാനീയത്തിൽ ലഹരി കലക്കി മയക്കി തന്നെ പീഡിപ്പിച്ചെന്നാണ് താരം പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ ഡൽഹി ചാണക്യപുരി പൊലീസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നിയമപ്രകാരം അന്വേഷണം മുന്നോട്ട് പോകുമെന്നും ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മീഷണർ എം.കെ.മീന വ്യക്തമാക്കി. അർജുന അവാർഡ് ജേതാവും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) കോച്ചുമായ വ്യക്തിയാണു പീഡിപ്പിച്ചത്. ഇയാൾ മുൻ ഷൂട്ടിങ് താരവും ഒളിമ്പ്യനുമാണ്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. യുവതിയെ വിവാഹം കഴിക്കാമെന്ന് പരിശീലകൻ വാഗ്ദാനം നൽകിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വക്താവ് പറഞ്ഞു.
ന്യൂഡൽഹി: അർജുന അവാർഡു ജേതാവും ഒളിമ്പ്യനുമായ പരിശീലകനെതിരെ ലൈംഗിക ആരോപണം. പരിശീലകൻ ബലാത്സംഗം ചെയ്‌തെന്ന ആരോപണം ഉയർത്തിയതു ഹരിയാനയിൽ നിന്നുള്ള ദേശീയ ഷൂട്ടിങ് താരമാണ്.
ഒരു ജന്മദിന ആഘോഷ പരിപാടിക്കിടെ പാനീയത്തിൽ ലഹരി കലക്കി മയക്കി തന്നെ പീഡിപ്പിച്ചെന്നാണ് താരം പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ ഡൽഹി ചാണക്യപുരി പൊലീസ് കേസെടുത്തു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നിയമപ്രകാരം അന്വേഷണം മുന്നോട്ട് പോകുമെന്നും ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മീഷണർ എം.കെ.മീന വ്യക്തമാക്കി.
അർജുന അവാർഡ് ജേതാവും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) കോച്ചുമായ വ്യക്തിയാണു പീഡിപ്പിച്ചത്. ഇയാൾ മുൻ ഷൂട്ടിങ് താരവും ഒളിമ്പ്യനുമാണ്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.
യുവതിയെ വിവാഹം കഴിക്കാമെന്ന് പരിശീലകൻ വാഗ്ദാനം നൽകിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വക്താവ് പറഞ്ഞു.