- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാനം മരിയൻ എംബിഎ ഇൻസ്റ്റിറ്റിയൂട്ടിൽ ദേശീയ സെമിനാർ 28ന്
കുട്ടിക്കാനം: ധനകാര്യ മേഖലകളിലെ നൂതന പ്രവണതകളും രീതികളെയും കുറിച്ച് മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ദേശീയ സെമിനാർ വ്യാഴാഴ്ച നടക്കും. കുട്ടിക്കാനം മരിയൻ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ യുഎഇ എക്‌സ്‌ചേഞ്ച് ഡയറക്ടർ വി. ജോർജ് ആന്റണി ഉദ്ഘാടനം ചെയ്യും. ധനകാര്യമേഖലകളിലെ
കുട്ടിക്കാനം: ധനകാര്യ മേഖലകളിലെ നൂതന പ്രവണതകളും രീതികളെയും കുറിച്ച് മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ദേശീയ സെമിനാർ വ്യാഴാഴ്ച നടക്കും.
കുട്ടിക്കാനം മരിയൻ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ യുഎഇ എക്‌സ്‌ചേഞ്ച് ഡയറക്ടർ വി. ജോർജ് ആന്റണി ഉദ്ഘാടനം ചെയ്യും. ധനകാര്യമേഖലകളിലെ നവീകരണ പ്രക്രിയകൾ എന്ന വിഷയത്തിന്മേലുള്ള ഏകദിന സെമിനാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രഫസർ അഭിലാഷ് നായരും ഷെയർ വെൽത്ത് സെക്യൂരിറ്റീസ് ഡയറക്ടർ ടി.വി.എൻ. ഗിരീഷ്‌കുമാറും ക്ലാസുകൾ നയിക്കും. കോളജ് ഡയറക്ടർ റവ. ഡോ. പി.ടി. ജോസഫ്, മാനേജർ ഫാ. റൂബൻ ജെ താന്നിക്കൽ, ഫാ. ജോസ് ചിറ്റടിയിൽ, ഡോ. രാമചന്ദ്രൻ, പ്രഫ. സാംസൺ തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
സാമ്പത്തിക വിദഗ്ദ്ധർ, വിദ്യാഭ്യാസ ഗവേഷകർ, സാമ്പത്തികോപദേശകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി നേതാക്കളായ പ്രഫ. പി.ടി. ജ്യോതി, പ്രഫ. ഷിനിൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: 9747064611, 9947330134