അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അന്താരാഷ്ട്ര ആത്മീയ പഠന വിഭാഗമായ അമൃതദർശനത്തിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ദിരാഗാന്ധി നാഷണൽ സെന്റെർ ഫോർ ആർട്‌സി ലുള്ള നാരിസംവാദ് പ്രഗല്പിന്റെ സംയുക്താഭിമുഖ്യത്തിൽ 'ശക്തിപൂജ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ത്രിദിന ദേശീയ സെമിനാർ സെപ്റ്റംബർ 21 മുതൽ 23 വരെ അമൃതപുരി കാമ്പസിൽ സംഘടിപ്പിക്കുന്നു.

ശക്തിപൂജ ആരാധനാ സമ്പ്രദായം ഭാരതത്തിൽ മാത്രം നിലനിന്നു വരുതും, ഭാരതത്തിന്റെ സാസ്‌കാരികവും, തത്വശാസ്ത്രപരവും, സാമൂഹ്യവുമായ ആത്മസാക്ഷാത്കാരത്തിനുള്ള മാർഗ്ഗമായി പിന്തുടർ് വരുതുമാണ്.ശക്തിപൂജയുടെയും ആരാധനയുടെയും വിവിധ വശങ്ങളും ചിന്താധരണികളും കോർത്തിണക്കിയ ചർച്ചകളും പ്രഭാഷണങ്ങളും പ്രഗത്ഭരും വിദഗ്ധരുമായ ഗവേഷകരുടെ നേതൃത്വത്തിൽ പ്രസ്തുത സെമിനാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി Sjëambn  www.amrita.edu/ad/sswi/വെബ്‌സൈറ്റ് മുഖേന ബന്ധപ്പെടുക