- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ വനിതാ ഫുട്ബോൾ:ഫെമിന രാജിന് ഇരട്ടഗോൾ; ഉത്തരാഖണ്ഡിനെ കീഴടക്കി കേരളം; ആദ്യ ജയം, ഒന്നിനെതിരേ മൂന്നുഗോളുകൾക്ക്
കോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബോളിൽ കേരളത്തിന് ആദ്യജയം.ഗ്രൂപ്പ് ജി യിൽ നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം കീഴടക്കിയത്. ഫെമിന രാജിന്റെ ഇരട്ടഗോളാണ് കേരളത്തിന് തുണയാത്. വിനീത വിജയൻ ഒരു ഗോൾ നേടി. ഭഗവതി ചൗഹാന്റെ വകയായിരുന്നു ഉത്തരാഖണ്ഡിന്റെ ആശ്വാസഗോൾ.
ആദ്യപകുതി അവസാനിക്കാനിരിക്കേ 44-ാം മിനിട്ടിൽ വിനീതയിലൂടെ കേരളം മത്സരത്തിൽ ലീഡെടുത്തു.വിനീതിലൂടെയാണ് കേരളം ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ കേരളം 1-0 ന് മുന്നിൽ നിന്നു. എന്നാൽ രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ ഭഗ്വതി ഉത്തരാഖണ്ഡിനായി സമനില ഗോൾ നേടിയതോടെ കളി ആവേശത്തിലായി.
എന്നാൽ ഫെമിന കേരളത്തിന് ലീഡ് സമ്മാനിച്ചു. തിരിച്ചടിക്കാനുള്ള ഉത്തരാഖണ്ഡിന്റെ ശ്രമങ്ങൾക്കിടെ കേരളം ലീഡുയർത്തി. ഇത്തവണ പെനാൽറ്റിയിലൂടെയാണ് ഫെമിന കേരളത്തിന് ഗോളും ജയവും സമ്മാനിച്ചത്.
മറ്റൊരു മത്സരത്തിൽ റെയിൽവേസ് എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആൻഡ് നാഗർഹേവലിയെ തോൽപ്പിച്ചു. റെയിൽവേഴ്‌സിന് വേണ്ടി മമ്ത നാല് ഗോൾ നേടി. സുപ്രിയ റൗട്രായിയുടെ വകയാണ് ഒരു ഗോൾ. ഡിസംബർ രണ്ടിന് നടക്കുന്ന ഛത്തീസ്‌ഗഢ്- റെയിൽവേസ് മത്സരത്തിലെ വിജയി ഗ്രൂപ്പ് ബിയിൽ നിന്നും ക്വാർട്ടറിന് യോഗ്യത നേടും.
സ്പോർട്സ് ഡെസ്ക്