യുസ്സിന്റെ മൂന്നിലൊന്ന് സമയവും ഉറക്കത്തിന് വേണ്ടിയാണ് നാം ചെലവാക്കുന്നത്. മനുഷ്യന്റ നിലനിൽപ്പിന് ഭക്ഷണം, ജലം, ഓക്‌സിജൻ എന്നിവ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ഉറക്കവും. ഒരു മനുഷ്യൻ രാത്രി എത്ര ഉറങ്ങുന്നുവെന്നതിനെ അടിസ്ഥാനമാക്കി അയാളുടെ ആരോഗ്യം കണക്കാക്കാൻ സാധിക്കും. അതായത് ആരോഗ്യത്തിന്റെ സൂചകമാണ് ഉറക്കമെന്ന് സാരം. എന്നാൽ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മിൽ പലർക്കും ഉറങ്ങാൻ വേണ്ടത്ര സമയം കിട്ടാറില്ല.

യുഎസിലെ നാഷണൽ സ്ലീപ് ഫൗണ്ടേഷനിലെ(എൻഎസ്എഫ്) വിഗദ്ധർ ഇതു സംബന്ധിച്ച് അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ഓരോ പ്രായത്തിലുള്ളവരും എത്ര മാത്രം ഉറങ്ങണമെന്നതിനെ സംബന്ധിച്ച നിർദേശങ്ങൾ പ്രസ്തുത പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്. നാല് മാസം മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ മുമ്പ് നിർദേശിക്കപ്പെട്ട സമയത്തേക്കാൾ കൂടുതൽ സമയം ഉറങ്ങണമെന്ന് പുതിയ പഠനം പ്രത്യേകം നിർദേശിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങൾ ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണമെന്ന് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ പിൽക്കാലത്ത് അവരുടെ ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടി വരും.അതിനാൽ പുതിയ പഠനം മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ നിങ്ങൾ നിർബന്ധമായും വായിച്ച് മനസ്സിലാക്കുകയും വേണം. ഇനി അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

3 മാസം വരെയുള്ള കുട്ടികൾ

3 മാസം വരെയുള്ള കുട്ടികൾ 14 മുതൽ 17 വരെ മണിക്കൂറുകൾ ദിവസത്തിൽ ഉറങ്ങിയിരിക്കണമെന്നാണ് എൻഎസ്എഫ് പഠനം നിർദേശിക്കുന്നത്. എന്നാൽ ഇതിന് മുമ്പുണ്ടായ പഠനങ്ങളിലെ നിർദ്ദേശം ഈ പ്രായത്തിലുള്ളവർ 12 മണിക്കൂർ ഉറങ്ങിയാൽ മതിയെന്നായിരുന്നു.

4 മുതൽ 11 മാസം വരെയുള്ള കുട്ടികൾ

പ്രായത്തിലുള്ളവർ 12 മുതൽ 15 മണിക്കൂറുകൾ വരെ ദിവസത്തിൽ ഉറങ്ങണം. എന്നാൽ ഇതിന് മുമ്പ് ഇത് 14 മണിക്കൂറായാരിന്നു നിർദേശിക്കപ്പെട്ടത്.

ഒന്ന് മുതൽ രണ്ട് വയസ്സുവരെയുള്ളവർ

പ്രായത്തിലുള്ളവർ 11 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ ഉറങ്ങണം. മുമ്പ് ഇത് 12 മുതൽ 14 മണിക്കൂർ വരെയായിരുന്നു നിർദേശിക്കപ്പെട്ടിരുന്നത്.

മൂന്ന് മുതൽ അഞ്ച് വയസ്സുവരെയുള്ളവർ

ക്കൂട്ടർ 10 മണിക്കൂർ മുതൽ 13 മണിക്കൂർ വരെ ഉറങ്ങണം. മുമ്പ് ഇത് 11 മുതൽ 13 മണിക്കൂറുകൾ വരെയായിരുന്നു നിർദേശിച്ചിരുന്നത്.

ആറ് മുതൽ 13 വയസ്സുവരെയുള്ളവർ

പ്രായത്തിലുള്ള കുട്ടികൾ ഒമ്പത് മുതൽ 11 മണിക്കൂർ വരെ ഉറങ്ങണം. മുമ്പ് ഇത് 10 മുതൽ 11 മണിക്കൂർ വരെയായിരുന്നു നിർദേശിച്ചിരുന്നത്.

കൗമാരക്കാർ(14 മുതൽ 17 വയസ്സുവരെയുള്ളവർ)

എട്ട് മുതൽ 10 മണിക്കൂർ വരെ ഉറങ്ങണം. മുമ്പ് ഇത് എട്ടര മണിക്കൂർ മുതൽ ഒമ്പതര മണിക്കൂർ വരെയായിരുന്നു നിർദേശിക്കപ്പെട്ടിരുന്നത്.

യുവജനങ്ങൾ

18 മുതൽ 25 വയസ്സുവരെയുള്ള യുവജനങ്ങൾ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണം. ഉറക്കവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാറ്റഗറിയാണിത്.

മുതിർന്നവർ

വർക്ക് മുമ്പ് നിർദേശിക്കപ്പെട്ട സമയമായ ഏഴ് മണിക്കൂർ മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങിയാൽ മതിയാകും.

65 ന് മുകളിലുള്ളവർ

തും പുതിയ കാറ്റഗറിയാണ്. ഇവർ ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങണം.

ഇവിടെ നിർദേശിച്ചിരിക്കുന്ന സമയത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പ്രസ്തുത പഠനം മുന്നറിയിപ്പ് നൽകുന്നു. ഇതാദ്യമായാണ് ഒരു പ്രഫഷണൽ ഓർഗനൈസേഷൻ ഓരോ പ്രായത്തിലുമുള്ളവർക്ക് കൃത്യമായ ഉറക്കസമയം നിർദേശിച്ച് കൊണ്ടും അതിനെ ആരോഗ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുമുള്ള ഒരു പഠനം നടത്തുന്നതെന്ന് എൻഎസ്എഫ് ബോർഡ് ചെയർമാനും ബ്രൈഗാം ആൻഡ് വുമൻസ് ഹോസ്പിറ്റലിലെ സ്ലീപ് മെഡിസിന്റെ തലവനുമായ ചാൾസ് ഷെയ്സ്ലർ പറഞ്ഞു.