- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ തിയറ്ററുകളിൽ ദേശീയഗാനം നിർബ്ബന്ധമാക്കിയ ഉത്തരവ് പുനപ്പരിശോധിക്കാൻ തയ്യാറാണെന്ന് സുപ്രീംകോടതി; വിനോദത്തിനായി തിയറ്ററിൽ പോകുന്നവരെ രാജ്യസ്‌നേഹം അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി; ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിനോട് പരമോന്നത കോടതി
ന്യൂഡൽഹി : സിനിമാ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ പ്രേക്ഷകർ നിർബ്ബന്ധമായും എഴുന്നേൽക്കണമെന്ന ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജനങ്ങൾ സിനിമാ തിയറ്ററിൽ പോകുന്നത് വിനോദത്തിനായാണ്. അവരിൽ രാജ്യസ്‌നേഹം അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാടും കോടതി ആരാഞ്ഞു. ജനുവരി 9ന് മുമ്പായി ദേശീയ പതാകാ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ഇക്കാര്യം നിയമ വിധേയമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളിലും പ്രദർശനത്തിനു മുൻപായി ദേശീയ ഗാനം കേൾപ്പിക്കണമെന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചാണ് വിധിച്ചത്. ദേശീയ ഗാനത്തിന്റെ സമയത്ത് സിനിമാ സ്‌ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നും ഈ സമയത്ത് പ്രേക്ഷകർ തീയേറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ഈ ഉത്തരവുണ്ടായത്. തുടർന്ന് ഡിസംബറിൽ ഈ വിധിയിൽ ഇളവുവരുത്തി ഭിന്നശേഷിയുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ജസ്റ്റ

ന്യൂഡൽഹി : സിനിമാ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ പ്രേക്ഷകർ നിർബ്ബന്ധമായും എഴുന്നേൽക്കണമെന്ന ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജനങ്ങൾ സിനിമാ തിയറ്ററിൽ പോകുന്നത് വിനോദത്തിനായാണ്. അവരിൽ രാജ്യസ്‌നേഹം അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാടും കോടതി ആരാഞ്ഞു. ജനുവരി 9ന് മുമ്പായി ദേശീയ പതാകാ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ഇക്കാര്യം നിയമ വിധേയമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളിലും പ്രദർശനത്തിനു മുൻപായി ദേശീയ ഗാനം കേൾപ്പിക്കണമെന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചാണ് വിധിച്ചത്. ദേശീയ ഗാനത്തിന്റെ സമയത്ത് സിനിമാ സ്‌ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നും ഈ സമയത്ത് പ്രേക്ഷകർ തീയേറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ഈ ഉത്തരവുണ്ടായത്. തുടർന്ന് ഡിസംബറിൽ ഈ വിധിയിൽ ഇളവുവരുത്തി ഭിന്നശേഷിയുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബഞ്ചായിരുന്നു വിധി നല്കിയത്.
തിയേറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഭോപ്പാലിൽനിന്നുള്ള വിരമിച്ച എൻജിനീയർ ശ്യാം നാരായൺ ചൗക്സെയ് സമർപ്പിച്ച പൊതു താൽപര്യ ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവ് വന്നതോടെ വൻ വിവാദത്തിനാണ് വഴിവച്ചത് ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേൽക്കുവാൻ തയ്യാറാവാത്തവരെ കായികമായി നേരിടുന്നതുവരെ കാര്യങ്ങൾ എത്തി. ദേശീയഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിന്നില്ല എന്ന് ആരോപിച്ച് തിയറ്ററിൽ നിന്ന് പലരേയും ഇറക്കിവിട്ട സംഭവും ഉണ്ടായി. കേരളത്തിലും വൻ പ്രതിഷേധവും വിവാദവുമാണ് വിധി ഉണ്ടാക്കിയത്.
കേന്ദ്രത്തിൽ അധികാരത്തിലുള്ള എൻ ഡി എ സർക്കാരിന്റെ അജൻഡ നടപ്പാക്കുകയാണെന്ന് ആരോപണമാണ് വിധിയെ വിവാദമാക്കിയത്. വിധിയെ അനുസരിക്കാതെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതിരുന്നത് രാജ്യദ്രോഹമായിപ്പോലും ചിത്രീകരിക്കപ്പെട്ടു. ദേശസ്‌നേഹം പരസ്യമായി പ്രകടിപ്പിക്കാനുള്ള വിമുഖതയായി ഇതിനെ പലപ്പോഴും കണക്കാക്കി അധിക്ഷേപമായി പോലും കണക്കാക്കി.
സിനിമാ തിയറ്ററിൽ ദേശീയഗാനത്തോടുള്ള അനാദരവിന് കേരളത്തിലും ഒട്ടേറെസമാന സംഭവങ്ങൾ ഉണ്ടായി. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കോടതി വിധിയെ തുടർന്ന് നിർബ്ബന്ധമായി പ്രദർശിപ്പിച്ച ദേശീയഗാന വീഡിയോ പലപ്പോഴും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങി. കോടതിവിധിയോട് സി.പി.എം അനുകൂല നിലപാട് എടുത്തിരുന്നു. കോടതിവിധി അനുസരിക്കാത്തവർ തിയറ്ററിലേയ്ക്ക് പോകേണ്ടതില്ല എന്നാണ് സി.പി.എം ഇതു സംബന്ധിച്ച നിലപാട് വ്യക്തമക്കിയത്. എന്നാൽ ചലച്ചിത്രഅക്കാദമി അദ്ധ്യക്ഷനായ കമലിന്റെ പ്രതികരണവും അതോടനുബനധിച്ച് സംഘപരിവാർ സംഘടനകളുടെ പ്രതികരണവും ഏറെ വലിയ വിവാദമായിരുന്നു. കമലിന്റെ വീ്ട്ടിലേയ്ക്ക് നടത്തിയ മാർച്ചും ദേശീയഗാനാലാപനവുമൊക്കെ സുപ്രീം കോടതി വിധിയുടെ അലകളായിരുന്നു.
ദേശീയഗാനം ആലപിക്കുമ്പോൾ പൗരന്മാർ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കേണ്ടതാകുന്നു. എന്നാൽ വല്ല ഡോക്യുമെന്ററിയുടെയോ, അല്ലെങ്കിൽ സിനിമയുടെയോ ഭാഗമായാണ് ദേശീയഗാനം ആലപിക്കുന്നതെങ്കിൽ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല
ദേശീയ പതാകപോലെ ദേശീയഗാനത്തെയും എങ്ങനെ ആദരിക്കണം ബഹുമാനിക്കണം എന്നതൊക്കെ പൗരന്മാരുടെ ഉത്തമ ബോധ്യത്തിനു വിടുന്നുവെങ്കിലും വകതിരിവില്ലാതെ അനവസരങ്ങളിൽ ദേശീയഗാനം ആലപിക്കുന്നതിൽ നിന്നും കോടതി വിലക്കിയിരിക്കുന്നു.
പ്രേക്ഷകരിൽ ദേശസ്നേഹം പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചലച്ചിത്ര വികസന കോർപറേഷൻ കേരളത്തിലെ തിയറ്ററുകളിൽ ദേശീയ ഗാനം സിനിമയ്ക്ക് മുൻപ് ഉൾപ്പെടുത്തിയത്. ദേശീയ ഗാനത്തിനായി ഒരു നിമിഷം എഴുന്നേറ്റു നിൽക്കുക എന്ന അറിയിപ്പ് എഴുതിക്കാണിച്ചാണ് ഗാനത്തിന്റെ വിഷ്വൽ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ അപൂർവ്വം ചിലർ എഴുന്നേറ്റു നിൽക്കാതെ ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഒന്നുകിൽ ഇത്തരം പ്രേക്ഷകർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരും.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗ ബഞ്ചിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിലണ് ഇപ്പോൾ വാദം കേൾക്കുന്നത്. എന്നാൽ കോടതി ഉത്തരവു പ്രകാരം നിർബ്ബന്ധമാക്കേണ്ട ഒന്നല്ല രാജ്യസ്‌നേഹം എന്ന നിലപാടിലാണ് കോടതി. എന്തു കൊണ്ട് സർക്കാർ ഇതു സംബനധിച്ച് ഒരു നിലപാട് എടുക്കുന്നില്ല, നിയമം മൂലം നിർബ്ബന്ധമാക്കുന്നില്ല എന്നും കോടതി ഒരു വേള ചോദിച്ചു. അതിനു ശേഷമാണ് ജനുവരി 9ന് മുമ്പായി ഈ വിഷയത്തിൽ ദേശീയപതാകാ നിയമം വേണമെങ്കിൽ ഭേദഗതി ചെയ്ത് നിയമവിധേയമാക്കണമെന്ന നിർദ്ദേശം നല്കിയത്.
ജനങ്ങൾക്ക് മേൽ ദേശീയത അടിച്ചേൽപ്പിക്കാനാവില്ല. ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണെന്നും കോടതിയുടെ ചുമലിൽ വയ്ക്കെണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിന്നില്ലെങ്കിൽ ദേശവിരുദ്ധനാകും എന്ന ഭീതിയാണ് ജനങ്ങൾക്കുള്ളതെന്നും കോടതി പറഞ്ഞു. ഇന്ന് ദേശീയ ഗാനം നിർബന്ധമാക്കുന്നവർ നാളെ ടീ ഷർട്ടും ഇറക്കം കുറഞ്ഞ വസ്ത്രവും ധരിച്ച് സിനിമാ തിയേറ്ററിൽ വരരുത് എന്ന തരത്തിലുള്ള ഉത്തരവും ഇറക്കുകയില്ലേ എന്നും ഇത് സദാചാര പൊലീസിങ്ങ് പോലുള്ള പ്രവർത്തനമാണെന്നും കോടതി നിരീക്ഷിച്ചു.
കോടതി തയാറാക്കിയ മാർഗരേഖയിലെ നിലവിലുള്ള നിബനധനകൾ ഇപ്രകാരമാണ്.
* സിനിമാ ഹാളിൽ ദേശീയ ഗാനം കേൾപ്പിക്കാൻ തുടങ്ങും മുമ്പ് വാതിലുകൾ അടച്ച് ആരെയും ഉള്ളിലേക്കു പ്രവേശിക്കാനോ പുറത്തുപോവാനോ അനുവദിക്കാതിരിക്കുക. ദേശീയ ഗാനത്തിനു ശേഷമേ വാതിൽ തുറക്കാവൂ.
* ദേശീയ ഗാനത്തിന്റെ അംഗീകൃത മുഴുവൻ രൂപത്തിലുള്ളതല്ലാതെ സംഗ്രഹിക്കപ്പെട്ട ഗാനം ആലപിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്.
* അപകീർത്തികരവും അനാശാസ്യവുമായ സ്ഥലങ്ങളിലും രീതിയിലും ദേശീയ ഗാനം ഉപയോഗിക്കാൻ പാടില്ല.
* വാണിജ്യപരമായ ആവശ്യങ്ങൾക്ക് ദേശീയഗാനം കേൾപ്പിക്കലും ദേശീയപതാക ഉപയോഗിക്കലും നിരോധിച്ചിരിക്കുന്നു.
* ദേശീയഗാനം നാടകീയവത്കരിച്ചു വികൃതമാക്കാൻ പാടില്ല.

