തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇവെലോഡ്രോമിൽ നടക്കുന്ന ദേശീയ ട്രാക്ക് സൈക്ലിങ്ചാംപ്യൻഷിപ്പിൽ മൂന്നാം ദിവസത്തെ മൽസരങ്ങളിൽ കേരളം ഒരു സ്വർണവും ഒരു വെള്ളിയും നേടി. ഇതോടെ കേരളത്തിന് അഞ്ചു സ്വർണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു.

18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ 2000 മീറ്റർ ഇൻഡിവിജ്വൽ പെർസ്യൂട്ടിൽ അമൃത രഘുനാഥാണ് സ്വർണം നേടിയത്. 14 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ 2000 മീറ്റർ ഇൻഡിവിജ്വൽ പെർസ്യൂട്ടിൽകേരളത്തിന്റെ എം.അനഘ വെള്ളി നേടി. ആകെ 42
പോയിന്റുകളുമായി കേരളമാണ് മുന്നിൽ.

രാജസ്ഥാനും മഹാരാഷ്ട്രയും സർവ്വീസസും വെള്ളിയാഴ്ച ഓരോ സ്വർണം നേടിയിട്ടുണ്ട്. 30 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മണിപ്പൂരിന് മൂന്നാം ദിവസം ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ലഭിച്ചത്. മൂന്നാം ദിവസ മൽസരങ്ങളിൽ മൂന്നു സ്വർണവും ഒരു വെങ്കലവും നേടിയ കർണാടക 20പോയിന്റ് നേടി മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.