കേരള സൈക്ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പ് കാര്യവട്ടം എൽഎൻസിപി വെലോഡ്രോമിൽആരംഭിച്ചു. ആദ്യദിവസം എട്ടിനങ്ങളിലെ മൽസരങ്ങൾ പൂർത്തിയായപ്പോൾ 23 പോയിന്റുമായി കേരളം മുന്നിലാണ്. 22പോയിന്റുമായി മണിപ്പൂർ തൊട്ടുപിന്നിലുണ്ട്. ഏഴു പോയിന്റ് നേടിയ എ ആൻഡ് എമ്മാണ് മൂന്നാം സ്ഥാനത്ത്.

24 സംസ്ഥാനങ്ങളിൽ നിന്നുള്ള 500ൽപരം കായികതാരങ്ങൾ മൽസരങ്ങളിൽപങ്കെടുക്കുന്നുണ്ട്. വിവിധ കാറ്റഗറികളിലായി നാൽപതിലേറെ മൽസരങ്ങളാണ് അരങ്ങേറുന്നത്. സാഫ് ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ കായികോ ൽസവങ്ങളിൽ പങ്കെടുക്കുകയുംമെഡലുകൾ നേടുകയും ചെയ്തിട്ടുള്ളവരാണ് മൽസരിക്കുന്നവരിലേറെയും.

രാവിലെ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ അഡ്വ. വി.കെ.പ്രശാന്ത് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.കെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്പോർട്സ്കൗൺസിൽ സെക്രട്ടറിയും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറുമായ സഞ്ജയൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി.കിഷോർ, സൈക്ലിങ്‌ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ ബാനി ഘോഷ്,
തിരുവനന്തപുരം ജില്ല ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് കരമന ഹരി, സംഘാടക സമിതി ജനറൽ കൺവീനർപി.ശശിധരൻ നായർ, കെഎസ്എസ്സി അംഗം ജെ.ശെൽവൻ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡി. മോഹനൻ,സിഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വി.എൻ.സിങ്, കെസിഎ സെക്രട്ടറി എസ്.എസ്.സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

സീനിയർ വിഭാഗത്തിൽ 69-ാമത്തേയും ജൂനിയർ വിഭാഗത്തിൽ 46-ാമത്തേയും സബ് ജൂനിയർ വിഭാഗത്തിൽ 32-ാമത്തേയും ചാംപ്യൻഷിപ്പാണിത്. കേരളത്തിൽ സൈക്ലിങ്മൽസരങ്ങൾക്ക് അനുയോജ്യമായ ഏക വെലോഡ്രോമാണ്കാര്യവട്ടത്തേത്. 25ന് മൽസരങ്ങൾ സമാപിക്കും.