തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രോമിൽ നടക്കുന്ന ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ മൽസരങ്ങളിൽആൻഡമാർ നിക്കോബാർ രണ്ടു സ്വർണം നേടി. കേരളം,ഹരിയാന, മഹാരാഷ്ട്ര, റെയിൽവേ, സർവ്വീസസ് എന്നീ ടീമുകൾ ഓരോ സ്വർണവും നേടി. ഇതുവരെയുള്ള മൽസരങ്ങളിൽ 34 പോയിന്റുമായി കേരളം തന്നെയാണ് മുന്നിൽ. 26പോയിന്റുകളുമായി മണിപ്പൂർ രണ്ടാം സ്ഥാനത്തും 16പോയിന്റുകളുമായി ആൻഡമാൻ നിക്കോബാർ മൂന്നാം സ്ഥാനത്തും തുടരുന്നു.

രണ്ടാം ദിവസം നടന്ന മൽസരങ്ങളിൽ കേരളത്തിന് ഒരുസ്വർണം കൂടാതെ രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ 500മീറ്റർ വ്യക്തിഗത മൽസരത്തിൽ കേരളത്തിന്റെ അലീന റെജിയുംനയന രാജേഷും യഥാക്രമം സ്വർണവും വെള്ളിയും നേടിയപ്പോൾ മുതിർന്ന പെൺകുട്ടികളുടെ 500 മീറ്റർ വ്യക്തിഗത മൽസരത്തിൽകെസിയ വർഗീസാണ് വെള്ളി നേടിയത്. പതിനാറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 500 മീറ്റർ മൽസരത്തിൽ കെ.ജെ.കല്യാണിയാണ് കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയത്.