- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സ്വദേശീവത്ക്കരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ച് മന്ത്രാലയം; സർക്കാരും സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ തൊഴിൽ സാഹചര്യം സൃഷ്ടിക്കുമെന്ന് മന്ത്രി
ദോഹ: സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചട്ടങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് മിനിസ്റ്റർ ഡോ. ഇസ്സ സാദ് അൽ ജഫാലി അൽ നുഐമി. ഇക്കാര്യത്തിൽ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. മിക്ക അറബ് രാജ്യങ്ങളും സ്വദേശീവത്ക്കരണം നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഖത്തറിലും സ്വദേശികൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് തൊഴിൽ അവസരം സൃഷ്ടിക്കുന്നത്. പുതിയ ചട്ടങ്ങൾ പുറത്തിറക്കുമ്പോൾ അവയിൽ സ്വദേശികൾക്കുള്ള അവകാശങ്ങളും കടമകളും വ്യക്തമാക്കുന്നതാണ്. യോഗ്യരായ സ്വദേശികളെ പരിശീലനവും ബോധവത്ക്കരണവും നൽകി ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) സ്വദേശികൾക്കായി നടത്തിയ റിക്രൂട്ട്‌മെന്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ദോഹ: സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചട്ടങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് മിനിസ്റ്റർ ഡോ. ഇസ്സ സാദ് അൽ ജഫാലി അൽ നുഐമി. ഇക്കാര്യത്തിൽ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. മിക്ക അറബ് രാജ്യങ്ങളും സ്വദേശീവത്ക്കരണം നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഖത്തറിലും സ്വദേശികൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് തൊഴിൽ അവസരം സൃഷ്ടിക്കുന്നത്.
പുതിയ ചട്ടങ്ങൾ പുറത്തിറക്കുമ്പോൾ അവയിൽ സ്വദേശികൾക്കുള്ള അവകാശങ്ങളും കടമകളും വ്യക്തമാക്കുന്നതാണ്. യോഗ്യരായ സ്വദേശികളെ പരിശീലനവും ബോധവത്ക്കരണവും നൽകി ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) സ്വദേശികൾക്കായി നടത്തിയ റിക്രൂട്ട്‌മെന്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.