ഡബ്ലിൻ: വർക്ക് പ്ലേസ് റിലേഷൻ കമ്മീഷനിൽ ട്രേഡ് യൂണിയനുകളുമായി നടന്ന ചർച്ച തർക്കങ്ങൾക്ക് പരിഹാരം കാണത്തതോടെ റെയിൽവേ ജീവനക്കാർ സമരം തുടങ്ങി. ഇന്ന് രാവിലെ മുതൽ അയർലണ്ടിൽ റയിൽവേ ജീവനക്കാർ സമരം ആരംഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം ദുരിതത്തിലായിരിക്കുകയാണ്

സമര ദിനങ്ങളിൽ രാവിലെ ആറു മുതൽ ഒൻപത് വരെ ഡ്രൈവർമാർ ട്രെയിനുകൾ നിർത്തിയിടും. ഡാർട്ട്, കമ്മ്യൂട്ടർ, ഇന്റർസിറ്റി സർവ്വീസുകൾ രണ്ടു ദിവസവും തടസ്സപ്പെടും. മറ്റ് സർവ്വീസുകളെയും സമരം കാര്യമായി ബാധിക്കും.ഇന്നു വെളുപ്പിന് 3.30 വരെ നീണ്ട ചർച്ചകൾ രാവിലെ 11 മണിക്ക് പുനരാരംഭിക്കും

ശമ്പള വർധനവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രെയിൻഡ്രൈവർമാർ പണിമുടക്കുന്നത്. നവംബർ 6 നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. . രണ്ടുദിവസവും രാവിലെത്തെ തിരക്കേറിയ സമയമായ 6 മുതൽ 9 മണിവരെ തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കും.

സമരം പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും അനുകൂലമായ ഒരു തീരുമാനമെടുക്കാൻ സർക്കാരിനോ മാനേജ്‌മെന്റിനോ കഴിയാത്തതിനെ തുടർന്നാണ് ഇപ്പോൾ സമരം നടക്കുന്നത്.