ഒക്ലഹോമ: മാർത്തോമ്മാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നാറ്റീവ്അമേരിക്കൻ മിഷൻ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ ജൂൺ 4 മുതൽ 9 വരെ വെക്കേഷൻ ബൈബിൾ സ്‌കൂൾസംഘടിപ്പിക്കുന്നു. മാർത്തോമ്മാ സഭയുടെ കീഴിൽ തുടർച്ചയായിപതിനഞ്ചാമത് വർഷമാണ് ഒക്ലഹോമ വിബിഎസ് നടത്തുന്നത്. ബ്രോക്കൻ ബൊഇസ്രയേൽ ഫോൾസം ക്യാമ്പിലാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

ജൂൺ നാലിന് ആരംഭിക്കുന്ന വിബിഎസിൽ ബൈബിൾ പഠനം, ഗാനപരിശീലനം, ധ്യാന
പ്രസംഗങ്ങൾ, ക്രാഫ്റ്റ്, പാചകം, കലാകായിക വിനോദങ്ങൾ എന്നിവഉൾപ്പെടുത്തിയിട്ടുണ്ട്. 5 മുതൽ 20 വയസ് വരെയുള്ളവർക്ക് വിബിഎസിൽപങ്കെടുക്കാം. ജൂൺ 8 ന് വൈകിട്ട് പതിനഞ്ചാമത് വാർഷികാഘോഷങ്ങൾഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിബിഎസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൺവീനർ റവ. ഡെന്നിസ്ഏബ്രഹാ മച്ചനെ 215 698 1023 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.