- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഘടകർപ്പരന്മാർ': നാട്ടരങ്ങ് നാടക സംഘത്തിന്റെ പുതിയ നാടകം ഏപ്രിൽ 18 ന്
ഡബ്ലിൻ: ഇമ്മിണിബല്യ ഒന്ന് എന്ന ബഷീർ കഥകളുടെ നാടകാവിഷ്‌കാരത്തിന് ശേഷം നാട്ടരങ്ങ് സംഘത്തിന്റെ ഈ വർഷത്തെ പുതിയ നാടകം 'ഘടകർപ്പരന്മാർ' ഏപ്രിൽ 18 ശനിയാഴ്‌ച്ച വൈകീട്ടു 6 മണിക്ക് ആധുനിക സൗകര്യങ്ങളുള്ള ഡബ്ലിൻ സിറ്റി സെന്ററിലുള്ള ലിബേർട്ടി ഹാൾ തിയേറ്ററിൽ നടത്തും. കുട്ടികാലം മുതൽ ഇഞ്ചി മിഠായിയും തിന്നു ഉത്സവപ്പറമ്പിലും തിരുന്നാളുകള
ഡബ്ലിൻ: ഇമ്മിണിബല്യ ഒന്ന് എന്ന ബഷീർ കഥകളുടെ നാടകാവിഷ്‌കാരത്തിന് ശേഷം നാട്ടരങ്ങ് സംഘത്തിന്റെ ഈ വർഷത്തെ പുതിയ നാടകം 'ഘടകർപ്പരന്മാർ' ഏപ്രിൽ 18 ശനിയാഴ്‌ച്ച വൈകീട്ടു 6 മണിക്ക് ആധുനിക സൗകര്യങ്ങളുള്ള ഡബ്ലിൻ സിറ്റി സെന്ററിലുള്ള ലിബേർട്ടി ഹാൾ തിയേറ്ററിൽ നടത്തും.
കുട്ടികാലം മുതൽ ഇഞ്ചി മിഠായിയും തിന്നു ഉത്സവപ്പറമ്പിലും തിരുന്നാളുകളിലും കണ്ടു വളർന്ന നാടകങ്ങളുടെ ഓർമ്മ ഇപ്പോഴും മനസ്സിൽ അലയടിക്കുന്നുണ്ടാവും. പ്രവാസി ആണെങ്കിലും ആ ഗൃഹതുരത്വത്തിലേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. സ്‌നേഹത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും ഉൾക്കളികൾ തുറന്നു കാട്ടുന്നതിനോടൊപ്പം അധികാരം എന്ന ലഹരിക്കുവേണ്ടി മനുഷ്യൻ എന്തും ചെയ്യാൻ മടിക്കില്ല എന്ന ഇതിവൃത്തത്തിലൂടെ രാജഭരണ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.
സ്‌നേഹിതരായ രണ്ടു കള്ളന്മമാർ അവരുടെ വിശുദ്ധ ഗ്രന്ഥമായ തസ്‌കരവേദത്തിന്റെ സഹായത്തോടെ രാജകൊട്ടാരം കൊള്ളയടിക്കാൻ തിരുമാനിക്കുന്നതിനോടോപ്പമുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒരേ സമയം രണ്ടു വേദികളിലായി അവതരിപ്പിക്കുമ്പോൾ ആനയും കുതിരയും കാടും മേടും വേദിയിലേക്ക് നേരിട്ടെത്തുന്ന ഈ നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത നാടക കൃത്ത് എ. ശാന്തകുമാറാണ്. സംവിധാനം: ഷൈജു ലൈവ്. അയലണ്ടിലെ 20 തോളം കലാകരന്മാർ ഈ നാടകത്തിൽ വേഷമിടുന്നു. നാടകത്തെ സ്‌നേഹിക്കുന്ന എല്ലാവരെയും നാട്ടരങ്ങ് നാടക സംഘം ഏപ്രിൽ 18 നു ലിബേർട്ടി ഹാൾ തീയേറ്ററിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഉദയ് നൂറനാട് :0863527577
ഷൈജു ലൈവ് :0879043501
പ്രിൻസ് അങ്കമാലി :0862349138