- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ ജീവൻ ഉത്ഭവിച്ചതെങ്ങനെ? ടെസ്റ്റ് ട്യൂബിലൂടെ കഥ പറഞ്ഞ് ശാസ്ത്രലോകം
പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ കണ്ടെത്തിയിരിക്കുന്നത്. ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പലവിധ വാദങ്ങളും നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ജീവന്റെ ഉത്പത്തി ടെസ്റ്റ് ട്യൂബിലൂടെ ആവിഷ്‌കരിക്കാനും ശാസ്ത്രത്തിന് സാധിച്ചിരിക്കുകയാണ്. ജീവന്റെ ഉത്പത്തിയെ അനുകരിച്ച പ്രവർത്തനമാണ് ടെസ്റ്റ് ട്യൂബിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂമിയിലെ ജീ
പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ കണ്ടെത്തിയിരിക്കുന്നത്. ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പലവിധ വാദങ്ങളും നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ജീവന്റെ ഉത്പത്തി ടെസ്റ്റ് ട്യൂബിലൂടെ ആവിഷ്‌കരിക്കാനും ശാസ്ത്രത്തിന് സാധിച്ചിരിക്കുകയാണ്. ജീവന്റെ ഉത്പത്തിയെ അനുകരിച്ച പ്രവർത്തനമാണ് ടെസ്റ്റ് ട്യൂബിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഭൂമിയിലെ ജീവന്റെ ആവിർഭാവത്തിന് അനിവാര്യഘടകമായ വർത്തിച്ച ഒരു എൻസൈമിനെ ടെസ്റ്റ്ട്യൂബിൽ സൃഷ്ടിച്ചതിലൂടെയാണ് ഇത് യാഥാർത്ഥ്യമായത്. റൈബോസൈം എന്നാണീ എൻസൈമിന്റെ പേര്. റൈബോ ന്യൂക്ലിക് ആസിഡിൽ (ആൻഎൻഎ) നിന്നാണിത് ഉണ്ടാക്കുന്നത്. ജീവന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ കണികയാണിത്.
കാലിഫോർണിയയിലെ സാൻദിയാഗൊവിലെ ദി സ്‌ക്രൈപ്പ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ആൻഎൻഎയിൽ നിന്നും ഈ എൻസൈമിനെ നിർമ്മിച്ചെടുത്തത്. ഡിഎൻഎ അടിസ്ഥാനമായ ജീവികൾ ആൻഎൻഎ യിൽ നിന്നാണ് ആവിർഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ഇതിൽ മോളിക്യൂളുകൾ സ്വയം പുനസൃഷിക്കപ്പെടുകയും വികസിക്കുകയും ചെയ്യുന്നു. പുതിയതായി സൃഷ്ടിക്കപ്പെട്ട എൻസൈമും അതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള ആർഎൻഎയുടെ ഒരു കോപ്പിയാണിവിടെയും സൃഷ്ടിക്കപ്പെടുന്നത്. ഒരു ഒറിജിനൽ ആൻഎൻഎ സ്ട്രാൻഡിനെ ഒരു റഫറൻസ് അല്ലെങ്കിൽ ടെംപ്ലേറ്റ് ആക്കി ഉപയോഗിച്ചാണീ പുനസൃഷ്ടി നടക്കുന്നത്. ജേർണൽ നാച്വറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ക്ലോണിംഗിന് വിധേയമാക്കിയല്ല ഇവിടെ സമാനമായ മോളിക്യൂളുകൾ സൃഷ്ടിക്കപ്പെട്ടത്. പകരം അവയുടെ മിറർ ഇമേജുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു ജീവൻ ഉത്ഭവിക്കാനാവശ്യമായ തോതിൽ കൂടുതൽ കാര്യക്ഷമതയോടെ അവയ്ക്ക് കൂടിച്ചേരാൻ കഴിഞ്ഞുവെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇതിന് മുമ്പ് ഇത്തരം ക്രോസ് ചിറൽ എൻസൈം ഉണ്ടാക്കാൻ മറ്റൊരു ഗവേഷകർക്കും സാധിച്ചിട്ടില്ല. ഇത്തരമൊരു എൻസൈമിനെക്കുറിച്ച് ആളുകളോട് സംസാരിച്ചപ്പോൾ അതിന്റെ സാധ്യതയെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് ആളുകൾ ധരിച്ചിരുന്നത്. എന്നാൽ അത് തങ്ങൾ ശരിക്കും സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ഗവേഷണത്തിൽ പങ്കെടുത്ത പ്രഫ. ജെറാൾഡ് ജോയ്‌സ് പറയുന്നത്.
ഡിഎൻഎയും പ്രോട്ടീനും പോലെ ജീവന്റെ നിലനിൽപിന് അനിവാര്യമായ ഒരു കണികയാണ് ആൻഎൻഎയും. ഒരു കോശത്തിലെ ജനറ്റിക് ഇൻഫർമേഷൻ ഡിഎൻഎയിൽ നിന്നും ആർഎൻഎയിലൂടെയാണ് പ്രോട്ടീനിലേക്ക് ഒഴുകുന്നത്. കോശത്തിന്റെ വർക്ക്‌ഹോഴ്‌സുകളാണ് പ്രോട്ടീനുകൾ. എന്നാൽ കോശത്തിന്റെ ബ്ലൂപ്രിന്റാണ് ഡിഎൻഎ. എന്നാൽ ആർഎൻഎ കോശത്തിന്റെ ഡിഎൻഎ ഫോട്ടോകോപ്പിയാണെന്നാണ് ആൻഎൻഎ സൊസൈറ്റി വിവരിക്കുന്നത്.