- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ പോലും വക്സിൻ എടുക്കാതെ കോവിഡ് വന്നവരുടെ പ്രതിരോധ ശേഷിയുടെ മുൻപിൽ കോവിഡിനെ തടഞ്ഞ് രണ്ടു വാക്സിൻ എടുത്തവർ ശൂന്യർ; കോവിഡ് ബാധിച്ചുണ്ടാകുന്ന പ്രതിരോധം വാക്സിനേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണെന്ന് ശാസ്ത്രീയ ഗവേഷണഫലം
തല്ലി പഴുപ്പിക്കുന്നതും താനേ പഴുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പണ്ടുള്ളവർ പറയാറുണ്ട്. സ്വഭാവിക പ്രക്രിയയിലൂടെ പഴുക്കുന്ന പഴങ്ങൾക്ക് ഉണ്ടാകുന്ന രുചി, അത് കൃത്രിമ വഴിയിലൂടെ പഴുപ്പിച്ചാൽ ഉണ്ടാകില്ല. ഇതുതന്നെയാണ് മനുഷ്യന്റെ പ്രതിരോധ ശേഷിയുടെ കാര്യവും എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. കോവിഡിന്റെ കാര്യത്തിൽ, ഒരിക്കൽ രോഗം ബാധിച്ച് സുഖപ്പെട്ടതിലൂടെ നേടിയെടുത്ത പ്രതിരോധശേഷിയുടെ ഏഴയലത്തെത്താൻ വാക്സിൻ എടുത്ത, രോഗം ബാധിക്കാത്തവരുടെ പ്രതിരോധശേഷിക്ക് കഴിയില്ല എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്.
കോവിഡ് വാക്സിനുകളുടെ ആരംഭകാലം മുതൽ തന്നെ രോഗബാധയിലൂടെ ഉണ്ടാകുന്ന ആർജ്ജിത പ്രതിരോധശേഷിയാണോ അതോ വാക്സിൻ നൽകുന്ന പ്രതിരോധമാണോ കൂടുതൽ ഫലപ്രദമെന്ന വാഗ്വാദം നടന്നിരൂന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പല പഠനങ്ങളിലുമ്പുറത്തുവന്നത് സമ്മിശ്രഫലങ്ങളായിരുന്നു. എന്നാൽ സമയം കടന്നുപോകും തോറും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. ഇരുവിഭാഗങ്ങളിലും പെട്ടവർക്ക് രോഗം ബാധിക്കുന്ന അവസ്ഥയുണ്ടായി.
ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള എല്ലാ ഡോസുകളും എടുത്തവർക്ക് കോവിഡ് ബാധിച്ചപ്പോൾ, ഒരിക്കൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും വീണ്ടും കോവിഡ് ബാധിക്കാൻ തുടങ്ങി. മാത്രമല്ല, ചാൾസ് രാജകുമാരനെ പോലെ ഒരിക്കൽ കോവിഡ് വന്ന് ഭേദമാവുകയും വാക്സിന്റെ മൂന്ന് ഡോസുകൾ എടുക്കുകയും ചെയ്തവർക്കും വീണ്ടും കോവിഡ് ബാധിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇതുമായി നടത്തിയ ഏറ്റവും പുതിയ പഠനത്തിന്റെ ഫലം പുറത്തുവരുന്നത്. ഇസ്രയേലിലായിരുന്നു 500 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനം നടത്തിയത്. ഇതിൽ കോവിഡ് വന്ന സുഖം പ്രാപിച്ചവരും അടുത്ത കാലത്ത് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവരെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. സ്ഥിരമായി ഇവരുടെ രക്തപരിശോധനകൾ നടത്തി രക്തത്തിലെ ആന്റിബോഡിയുടെ അളവ് കണക്കാക്കിയിരുന്നു. അതുപോലെ പ്രതിരോധ ശേഷിയും കണക്കാക്കിയിരുന്നു.
വാക്സിൻ എടുത്തവരിൽ ആദ്യകാലത്ത് വലിയ അളവിൽ ആന്റിബോഡികൾ ഉണ്ടായിരുന്നുവെങ്കിലും ക്രമേണ അത് കുറഞ്ഞുവരികയായിരുന്നു. രോഗബാധയിലൂടെ ആന്റിബോഡികൾ ആർജ്ജിച്ചവരിലും കാലക്രമത്തിൽ ആന്റിബോഡി അളവിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും വാക്സിൻ എടുത്തവരിൽ ഇത് കൂടുതൽ വേഗത്തിൽ സംഭവിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ വിദഗ്ദർ പറയുന്നത് ഏതു തരത്തിലുള്ള പ്രതിരോധമാണ് നല്ലത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നു തന്നെയാണ്. ചില സാഹചര്യങ്ങളിൽ രോഗബാധയിൽ നിന്നും സുഖം പ്രാപിച്ചവരിൽ വളരെ കുറഞ്ഞ അളവിൽ മാത്രം ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. വാക്സിനും അതുപോലെ ആർജ്ജിത പ്രതിരോധ ശേഷിയും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
മറുനാടന് ഡെസ്ക്