- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറന്റുബില്ലും ഗ്യാസ് കൺക്ഷനുമൊക്കെ പറഞ്ഞ് വീട്ടിൽ കയറും; തനിസ്വരൂപം പുറത്തെടുത്ത് പീഡനവും; ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി മറ്റൊരു കേസിൽ വീണ്ടും അകത്തായി; നൗഫലിയെ പുറത്തിറക്കാൻ രാഷ്ട്രീയക്കാരുടെ ക്യൂവും
മലപ്പുറം: മദ്രസ വിട്ട് മടങ്ങും വഴി ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത പ്രതി മറ്റൊരു പീഡനക്കേസിൽ അറസ്റ്റിൽ. പൊലീസ് പിടിയിലായ പ്രതിയെ രക്ഷിക്കാനാകട്ടെ, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഒന്നിനു പിന്നാലെ ഒന്നായി പൊലീസ് സ്റ്റേഷനിലും എത്തി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലാണ് പീഡനക്കേസിലെ പ്ര
മലപ്പുറം: മദ്രസ വിട്ട് മടങ്ങും വഴി ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത പ്രതി മറ്റൊരു പീഡനക്കേസിൽ അറസ്റ്റിൽ. പൊലീസ് പിടിയിലായ പ്രതിയെ രക്ഷിക്കാനാകട്ടെ, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഒന്നിനു പിന്നാലെ ഒന്നായി പൊലീസ് സ്റ്റേഷനിലും എത്തി.
മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലാണ് പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ നാടകീയ രംഗങ്ങളുണ്ടായത്. കേസിൽ ഇടപെട്ടാൽ നാറുമെന്ന് മനസിലാക്കിയ നേതാക്കൾ ഒടുവിൽ സ്വമേധയാ തലയൂരുകയും ചെയ്തു. മദ്രസ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടികൂടിയത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ. ഒപ്പം, പടിഞ്ഞാറെക്കര സ്വദേശി ചേലക്കൽ വീട്ടിൽ നൗഫലി (29) നെയും പീഡനക്കേസിൽ തിരൂർ എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാർച്ച് 28-നാണ് മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനാലുകാരിയെ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയിൽ കയറ്റിയ ശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്തത്. വെട്ടം വാക്കാട് ബദറുൽ ഹുദാ മദ്രസയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി രാത്രി മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതി ഓട്ടോറിക്ഷയുമായെത്തി വീട്ടുകാർ പറഞ്ഞുവിട്ടതാണെന്നു പറഞ്ഞ് വണ്ടിയിൽ കയറ്റുകയായിരുന്നു. പെൺകുട്ടി ഓട്ടോയിൽ കയറിയ ശേഷം നാലര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോവുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം വീട്ടുപടിക്കൽ പെൺകുട്ടിയെ ഉപേക്ഷിച്ചു. പരിഭ്രാന്തരായ വീട്ടുകാർ ഉടനെ പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. തിരൂർ സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പീഡന കേസിൽ ഇയാൾ എസ്.ഐ വിശ്വനാഥന്റെ വലയിലാകുന്നത്.
തിരൂർ പൂക്കയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു ഒരാഴ്ച മുമ്പ് നൗഫലിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇയാളെ ചോദ്യം ചെയ്തതോടെ കൂടുതൽ പീഡന കഥകൾ പുറത്താകുകയായിരുന്നു. സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കെ.എസ്.ഇ.ബി ജീവനക്കാരനായും ഗ്യാസ് ഏജന്റായും മറ്റ് ഓഫീസുകളുടെ പേരിലും ഇയാൾ കയറിപ്പറ്റും. പിന്നീട് ചുറ്റുപാടും ആരുമില്ലെന്ന് മനസിലാക്കി വീട്ടിലുള്ള സ്ത്രീയെ കയറിപ്പിടിക്കും ബഹളം വച്ചാൽ ഇയാൾ ഓടി രക്ഷപ്പെടും, അല്ലെങ്കിൽ ഇയാൾക്ക് ഇരയാകേണ്ടി വരും. ചിലയിടങ്ങളിൽ നിന്ന് വീട്ടുകാരും നാട്ടുകാരും നന്നായി പെരുമാറിയിട്ടുമുണ്ട്. നാണക്കേട് കരുതി പല വീട്ടമ്മമാരും പൊലീസിൽ പരാതിപ്പെടാറില്ല. ഓട്ടോ തൊഴിലാളിയായ പ്രതി പോകേണ്ട വീട് ആദ്യമേ കണ്ടുവച്ചിരിക്കും. വീട്ടിൽ സ്ത്രീ തനിച്ചാണെന്ന് മനസിലാക്കിയാണ് ഇയാൾ കയറിയിരുന്നത്.
പൂക്കയിൽ സ്വദേശിനിയായ യുവതിയും കുഞ്ഞും തനിച്ചുള്ളപ്പോഴാണ് വൈകീട്ട് നാലരയോടെ ഇയാൾ വീട്ടിലെത്തിയത്. കരന്റ് ബില്ല് അടച്ചോ എന്ന് ചോദിച്ചായിരുന്നു. ഇത്തവണത്തെ വരവ്. യുവതി അടച്ചെന്നു പറഞ്ഞെങ്കിലും ഇയാൾ വീടിനകത്തേക്ക് കയറാൻ ശ്രമിച്ചു. ഈ മാസത്തെ ബില്ല് അടച്ചോയെന്ന് പ്രതി വീണ്ടും ചോദിക്കുകയും വീടിനുള്ളിലേക്ക് കയറുകയുമായിരുന്നു. ബില്ല് കൃത്യമായി അടക്കാറുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാൾ പോകാൻ തയ്യാറായില്ല. തുടർന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന യുവതിയെ കയറിപ്പിടിക്കുകയും പീഡന ശ്രമം നടത്തുകയുമായിരുന്നു. ഇതിനിടയിൽ യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് അഞ്ചുദിവസത്തിനകം തന്നെ ഇയാളെ പിടികൂടാനായി വല വിരിച്ചത്. സമാനമായ നിരവധി കേസുകൾ സ്റ്റേഷനിലെത്തിയതോടെയാണ് കേസുകൾക്കെല്ലാം ഒരേ സ്വഭാവമുണ്ടെന്ന് പൊലീസ് മനസിലാക്കിയത്. ഇത് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചു.
എന്നാൽ പ്രതിയെ പിടികൂടിയതോടെ അന്വേഷണ ഉദ്യോഗസ്ഥന് ഫോൺ കോളുകളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. വാർഡ് മെമ്പർ മുതൽ ഉന്നതരായ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമായിരുന്നു പ്രദേശത്തെ ലീഗ് നേതാവിന്റെ മകനെ രക്ഷിക്കാനായി വിളിച്ചത്. മാത്രമല്ല പല നേതാക്കളും സ്റ്റേഷനിൽ നേരിട്ടെത്തിയെങ്കിലും എസ്.ഐ വഴങ്ങാൻ തയ്യാറായില്ല. ഒടുവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും, കഴിഞ്ഞ ഒമ്പത് വർഷമായി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നയാളുമായ എം അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലുള്ള ലീഗിന്റെ സംഘങ്ങൾ സ്റ്റേഷനിലെത്തി പ്രതിയെ വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാലപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ എസ്.ഐ ഇവർക്കു മുന്നിൽ നിരത്തുകയായിരുന്നു.
രജിസ്റ്റർ ചെയ്ത നാലുകേസുകളും എഫ്.ഐ.ആർ ഇടാത്ത നിരവധി കേസുകൾ വേറെയും ഉണ്ടെന്ന് നേതാവിനെ മനസിലാക്കിയതോടെയാണ് പ്രതിയെ രക്ഷിക്കാൻ വന്നവർക്ക് അമളി മനസിലായത്. ഇനിയും കേസിൽ ഇടപെട്ടാൽ നാറുമെന്നു മനസിലാക്കിയതോടെ നേതാക്കളെല്ലാം സ്റ്റേഷനിൽ നിന്നും തടിതപ്പുകയായിരുന്നു. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.