- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംരക്ഷിക്കാൻ ആരുമില്ലാത്ത വൃദ്ധയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു
ചവറ: സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പ് രോഗിയായിരുന്ന ചവറ താന്നിമൂട് പൊന്നാനവട്ടത്തു 72 വയസുള്ള രത്നമ്മയെ നെടുമ്പന കുരീപ്പള്ളി നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ചവറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബ്ലെസ്സി കുഞ്ഞച്ചൻ, ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് എ അബ്ദുൽ ജലീൽ പൊതുപ്രവർത്തകരായ സിദിഖ് മംഗലശേരി, ജോസ് പട്ടത്താനം, സലിം, നിസാർ കൊട്ടുക്കാട്, ഹുസൈൻ തേവലക്കര, നാസർ തങ്കയെത്തിൽ ആശവർക്കർ രാധ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നവജീവൻ അഭയകേന്ദ്രം ട്രസ്റ്റ് മാനേജർ ടിഎം ശരീഫ്, പി.ആർ.ഒ എസ്.എം മുഖ്താർ എന്നിവർ ഏറ്റെടുത്തത്. ഇവരുടെ ദയനീയവസ്ഥ ചൂണ്ടികാട്ടി ചവറ പൊലീസും പൊതുപ്രവർത്തകനായ സിദിഖ് മംഗലശേരിയും നവജീവൻ അഭയകേന്ദ്രത്തിനെ സമീപിക്കുകയായിരുന്നു തുടർന്നാണ് പൊലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിപത്രത്തോടെയാണ് ഏറ്റടുത്തത്.