പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതകൾക്കെതിരെ ആത്മഹത്യ വിരുദ്ധ ബോധവൽക്കരണ സെമിനാർ റെയ്റ്റ് ഓട്ടോ സർവീസ് ലേബർ ക്യാമ്പിൽ വച്ച് സംഘടിപ്പിച്ചു.പ്രസ്തുത ചടങ്ങിൽ നവകേരള കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹ്രസ്വ സന്ദർശനത്തിന് ബഹറിനിൽ എത്തിയ പ്രമുഖ ചാരിറ്റി പ്രവർത്തകയും ജെസി ഡാനിയേൽ നന്മ അവാർഡ് ജേതാവുമായ ഷീജ ബേബി ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു തൊഴിലാളികൾക്കിടയിലും നവകേരളയുടെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ് എന്നും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് ആശംസിക്കുകയും ചെയ്തു.

ബോധവൽക്കരണ ക്ലാസ് നയിച്ചത് പ്രമുഖ കൗൺസിലറും സോഷ്യൽ വർക്കറും ആയ രവിമരത്തു ആത്മവിശ്വാസകുറവും സ്വയം കഴിവുകളെ കുറിച്ചുള്ള ബോധമില്ലായ്മയും ആണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതെന്ന് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളമാണ് ആത്മഹത്യയിൽ മുന്നിലുള്ളതെന്ന് ഇതിൽ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ സംഘടനകൾ പ്രത്യേകിച്ചും പ്രവാസി സംഘടനകൾ അദ്ദേഹം ഓർമിപ്പിച്ചു.

ബഹറിൻ നവകേരള ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് സ്വാഗതാർ ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനാമ മേഖലാ സംഘടനാ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷാജി മുതല ലോക കേരള സഭ അംഗം ബിജു മലയിൽ ഹമദ് ടൗൺ സംഘടന സെക്രട്ടറി ജലജൻ വലിയവീട്ടിൽ om അശോകൻ ഹൂറ മുഹറഖ് മേഖല എന്നിവർ ആശംസകൾ അറിയിച്ചു. സൽമാനിയ യൂണിറ്റ് സെക്രട്ടറി അസീസ് ഏഴംകുളം നന്ദി രേഖപ്പെടുത്തി രവി മരത്തിനുള്ള നവകേരള യുടെ ഉപകാരം ശ്രീ ജേക്കബ് സാമുവൽ നൽകി ഷീജ ബേബിക്ക് നവകേരള യുടെ ഉപഹാരം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഋ്രt ചന്ദ്രൻ നൽകി ആദരിച്ചു.