മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫയുടെ വിയോഗത്തിൽ ബഹ്റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. ബഹ്റൈന്റെ വികസനത്തിലും വളർച്ചക്കും മുഖ്യപങ്കു വഹിക്കുകയും ദീർഘ കാലം മന്ത്രിസഭയെ നയിക്കുകയും ചെയ്ത വ്യക്തി ആയിരുന്നു. എന്നും പ്രവാസികളെ ചേർത്ത് നിർത്തുകയും അവരുടെ ആവശ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ട അംഗീകാരവും സഹായവും നൽകിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും യോഗത്തിൽ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും ബഹ്റൈൻ ജനതക്കും പ്രവാസികൾക്കും നികത്താനാവാത്ത നഷ്ടമാണെന്നും ദുഃഖത്തിൽ പങ്കുചേരുന്നതായും രേഖപ്പെടുത്തി.