മനാമ: ബഹ്റൈൻ നവകേരള മുൻ സെക്രട്ടറിയും കോർഡിനേഷൻ കമ്മറ്റി അംഗവുമായ എസ് വി ബഷീറിന്റെ പിതാവ് എസ് വി അബ്ദുറഹ്മാൻ മാസ്റ്ററുടെ വിയോഗത്തിൽ ബഹ്റൈൻ നവകേരള അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

വടകരയിലെയും, കോട്ടക്കലിലെയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു എസ്.വി. അബ്ദുറഹിമാൻ മാസ്റ്റർ. വിവിധ കാലയളവിൽ ഒട്ടനവധി സംഘടനകളുടെ ഭാരവാഹിത്വം അദ്ദേഹം വഹിച്ചിട്ടുണ്ട്. വളയം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ആയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.ഭാര്യ: ഖദീജ, മക്കൾ: എസ് വി ബഷീർ (ബഹ്റൈൻ നവകേരള മുൻ സെക്രട്ടറി- കോർഡിനേഷൻ കമ്മറ്റി അംഗം), എസ് വി ജലീൽ (ബഹ്റൈൻ കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ്), സുഹറ, ഷാഹിന,

ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, പ്രസിഡന്റ് ET ചന്ദ്രൻ, സെക്രട്ടറി റെയ്‌സൺ വർഗീസ്, ലോക കേരള സഭാംഗം ബിജു മലയിൽ, കോർഡിനേഷൻ അസി.സെക്രട്ടറി ജേക്കബ് മാത്യു , മറ്റ് കോർഡിനേഷൻ കമ്മറ്റിഅംഗങ്ങളും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

സിപിഐ യുടെ മുതിർന്ന നേതാക്കളായ സഖാക്കൾ ബിനോയ് വിശ്വം എംപി, സത്യൻ മെകേരി, കെ.ഇ.ഇസ്മയിൽ, ഇ.കെ.വിജയൻ എംഎ‍ൽഎ,സി.എൻ.ചന്ദ്രൻ ,പി .പി .സുനീർ തുടങ്ങിയവരും എംഎ‍ൽഎ മാരായ സി.കെ.നാണു മാണി.സി. കാപ്പൻ എന്നിവരും ചലച്ചിത്ര പിന്നണി ഗായകനായ വി.ടി.മുരളിയും അബ്ദുറഹിമാൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.