മനാമ: 'ബഹ്‌റൈൻ നവകേരള'യുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു. ഓൺലൈനായി സൂം മീറ്റിങ്ങിൽ നടന്ന പരിപാടി കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉദ്ഘാടനം ചെയ്തു. AITUC തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ 'മെയ്ദിന' സന്ദേശം നൽകി സംസാരിച്ചു.

പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളികളുടെസ്ഥിതി അതിദയനീയമായിരുന്നു. അവരിൽ ഭൂരിഭാഗവും അടിമകളായിരുന്നു. 12 മുതൽ 16 മണിക്കൂർ വരെ ഇവർക്ക് കഠിനമായി ജോലി ചെയ്യേണ്ടി വന്നിരുന്നു.അസംതൃപ്തരായ അമേരിക്കയിലെ തൊഴിലാളികൾ 1886 മെയ് 1 ന് അമേരിക്കയിലെ തൊഴിലാളികൾ പണിമുടക്കി. ഷിക്കാഗോയിൽ ഒത്തുകൂടിയ മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ തെരുവുവീധികളെ പ്രകമ്പനം കൊള്ളിച്ചു. പണിമുടക്കിയ തൊഴിലാളികൾ ഒറ്റമുദ്രാവാക്യം മാത്രമേ ഉയർത്തിയുള്ളൂ 8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദം എന്നാൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തൊഴിലുടമകൾ തയ്യാറായില്ല.

പിന്നീട് അമേരിക്കയിലുണ്ടായ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായി ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തി. 1890 ൽ പാരീസിൽ നടന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ വാർഷികാഘോഷ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രപ്രസിദ്ധമായ മെയ് ഒന്ന് ഷിക്കാഗോ സമരദിനം ലോകതൊഴിലാളി ദിനമായി ആചരിക്കുന്നു. ഇന്ത്യയിലാദ്യമായി മെയ് ദിനം ആചരിച്ചത് കിസാൻ ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ മദിരാശിയിലാണ്

മനുഷ്യന്റെ ജീവൻ ലാഭകേന്ദ്രീകൃതമാകരുത് എന്ന തത്വശാസ്ത്രമാണ് സോഷ്യലിസം മുന്നോട്ട് വെക്കുന്നത് എന്നാൽ ഇന്ത്യയിൽ ഒരു വാക്‌സിന് തന്നെ പലതരം വിലകളാണ് ഗവർമെന്റ് നിശ്ചയിച്ചിരിക്കുന്നത്. മരുന്ന് ഉൽപാദകർക്ക് ലാഭം ഉണ്ടാക്കികൊടുക്കുക എന്നതാണ് കേന്ദ്രഗവർമെന്റിന്റെ കർത്തവ്യമായി അവർ കാണുന്നത്.

മെയ് ദിനമാചരിക്കുമ്പോൾ നമ്മുടെ ഓർമ്മകളിൽ പ്രധാനമായും കടന്നുവരുന്ന 8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദം എന്ന ഭരണഘടനാപരമായ അവകാശം തന്നെ പല സംസ്ഥാനങ്ങളും മരവിപ്പിച്ച അവസ്ഥയാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത് എന്ന്

മെയ് ദിന സന്ദേശം നൽകികൊണ്ട് കെ.ജി. ശിവാനന്ദൻ അഭിപ്രായപ്പെട്ടു
സുനിൽദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെയ്‌സൺ വർഗീസ് സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറിമാരായ പ്രവീൺ, ശ്രീജിത്ത്‌മൊകേരി, രജീഷ് പട്ടാഴി തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജേക്കബ്ബ് മാത്യു നന്ദി പറഞ്ഞു