- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള കലാവേദി മനാമ മേഖലാ സമ്മേളനം നടത്തി
മനാമ: ബഹ്‌റൈൻ നവകേരള കലാവേദി മനാമ മേഖലാ സമ്മേളനം സെഗയ്യ റെസ്റ്റോറന്റിൽ വച്ച് നടത്തി. നവകേരള കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി മൂതലയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സംഘടനാ കോർഡിനേറ്റർ സെക്രട്ടറി ബിജു മലയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജേക്കബ് മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ വിശദമായി വിശകലനം ചെയ്തു. കേരള സർക്കാരിന്റെ പ്രവാസി സമൂഹത്തിന് അനുകൂലമായ പരിപാടികളും പദ്ധതികളും സാധാരണ തൊഴിലാളികളിലെത്തിക്കാൻ ആവശ്യമായ പരിപാടികളും പ്രചരണങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരേ ശക്തമായ ജനാധിപത്യ ശക്തികളുടെ പോരാട്ടത്തിന് യോഗം ആഹ്വാനം ചെയ്തു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന നിലപാടുകൾക്ക് പിന്തുണ പ്രഖ്യാിക്കാനും യോഗം തീരുമാനിച്ചു. സമ്മേളനത്തിന് മുഹറവ്-ഹൂറ സംഘടനാ സെക്രട്ടറി അജയകുമാർ, ഹമദ്ടൗൺ- സൽമാബാദ് സെക്രട്ടറി ഇ ടി ചന്ദ്രൻ, നവ
മനാമ: ബഹ്‌റൈൻ നവകേരള കലാവേദി മനാമ മേഖലാ സമ്മേളനം സെഗയ്യ റെസ്റ്റോറന്റിൽ വച്ച് നടത്തി. നവകേരള കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി മൂതലയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സംഘടനാ കോർഡിനേറ്റർ സെക്രട്ടറി ബിജു മലയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജേക്കബ് മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ വിശദമായി വിശകലനം ചെയ്തു. കേരള സർക്കാരിന്റെ പ്രവാസി സമൂഹത്തിന് അനുകൂലമായ പരിപാടികളും പദ്ധതികളും സാധാരണ തൊഴിലാളികളിലെത്തിക്കാൻ ആവശ്യമായ പരിപാടികളും പ്രചരണങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരേ ശക്തമായ ജനാധിപത്യ ശക്തികളുടെ പോരാട്ടത്തിന് യോഗം ആഹ്വാനം ചെയ്തു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന നിലപാടുകൾക്ക് പിന്തുണ പ്രഖ്യാിക്കാനും യോഗം തീരുമാനിച്ചു.
സമ്മേളനത്തിന് മുഹറവ്-ഹൂറ സംഘടനാ സെക്രട്ടറി അജയകുമാർ, ഹമദ്ടൗൺ- സൽമാബാദ് സെക്രട്ടറി ഇ ടി ചന്ദ്രൻ, നവകേരള കേന്ദ്ര പ്രസിഡന്റ് എൻ കെ ജയൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രാമത്ത് ഹരിദാസ്, എ കെ സുഹൈൽ, അസീസ് ഏഴംകുളം എന്നിവർ ആശംസകൾ അർപ്പിച്ചു. ഭാരവാഹികളായി ഉഷാദ്- സെക്രട്ടറി പ്രദീപ് കുമാർ- ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.