രു ശ്രീകോവിൽ 3 പ്രധാന ദേവതകളായ ശ്രീ സരസ്വതീദേവിയും ശ്രീ ചാമുണ്ഡേശ്വരി ദേവിയും ശ്രീ വിഘ്നേശ്വര ഭഗവാനും സർവ്വാഭീഷ്ടവരദരായി പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമായ കാര്യവട്ടം വിയ്യാറ്റ് ക്ഷേത്രത്തിലെ ഈ വർഷത്തിലെ നവരാത്രി മഹോസവം 2016 ഒക്ടോബർ 1 മുതൽ 11 വരെ ആഘോഷിക്കുന്നു.

ഭക്തജനങ്ങൾക്ക് ഒരു ശ്രീകോവിലിൽ മൂന്ന് പ്രധാന ദേവതകളെ ഒരേസമയം കണ്ടുതൊഴാൻ സാധ്യമാകുന്ന ഏക ക്ഷേത്രമാണിത്. 700 വർഷങ്ങൾക്ക് മുകളിൽ പഴക്കമുള്ള നാഗരാജകാവ് മൂന്ന് പുണ്യശിഖരങ്ങളായി നിലനിൽക്കുന്നു.

മൂന്ന് വ്യത്യസ്ത ഭാവത്തിലുള്ള ആരാധന മൂർത്തികളെ ഒരു ശ്രീകോവിലിൽ ആരാധിച്ചു പോരുന്നത് മാതാപിതാ പുത്ര ബന്ധം പോലും നശിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയേറെ പ്രത്യേകതയാണ്. ആയതിനാൽ തന്നെ ഐക്യമത്യത്തിനായി ഒട്ടനവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യാസമാണ് വിയ്യാറ്റ് ക്ഷേത്രത്തിലെ വിദ്യാരംഭം. വിദ്യയുടെ അതിദേവതയായ ശ്രീ സരസ്വതീ സാന്നിദ്ധ്യവും സർവ്വവിഘ്നവിനാശകാരകനായ ശ്രീ വിഘ്നേശ്വര സാന്നിദ്ധ്യവും ശക്തിസ്വരൂപിണിയായ ചാമുണ്ഡേശ്വരി സാന്നിദ്ധ്യവും നിറഞ്ഞുനില്ക്കുന്ന സർവ്വാഭീഷ്ടവരദായകരുടെ തിരുമുന്നിൽ വിദ്യാരംഭം കുറിക്കാൻ ഒട്ടനവധി ഭക്തജനങ്ങൾ എത്തിച്ചേരുന്നു. ശ്രീ സരസ്വതീദേവി വീണാപാണിയായി കുടികൊള്ളുന്ന അത്യപൂർവ്വ ക്ഷേത്രമാണിത് മാത്രമല്ല സരസ്വതീദേവീ പ്രതിഷ്ഠയും കാവും ഒത്തുവരുന്ന പ്രത്യേകതയും വിയ്യാറ്റു ക്ഷേത്രത്തിനുണ്ട്. വിയ്യാറ്റ് എന്ന നാമത്തിന് അർത്ഥവും വിജയം എന്നതുമാണ്.

കഴിഞ്ഞ വർഷങ്ങളിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്നു വരാറുള്ള കലാ-സാംസ്കാരിക സമ്മേളനത്തിൽ മലയാളത്തിലെ വിവിധ കലാ-സാംസ്കാരിക, സാഹിത്യ, സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രസിദ്ധ വ്യക്തികളായ പ്രശസ്ത സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രസിദ്ധ സിനിമാ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ രമേഷ് നാരായണനും പ്രസിദ്ധ സിനിമാ സംഗീത സംവിധായകൻ എം ജയചന്ദ്രൻ പ്രസിദ്ധ ക്ലാസ്സിക്കൽ സംഗീതജ്ഞയും അദ്ധ്യാപികയുമായ ഓമനക്കുട്ടി അമ്മ പ്രസിദ്ധ് കർണാട്ടിക് സംഗീതജ്ഞ ബി. അരുന്ധതി സിനിമാ സംഗീത സംവിധായകൻ അർജ്ജുനൻ മാഷ്, സിനിമാ പിന്നിണി ഗായകൻ ശ്രീറാം, പ്രസിദ്ധ സാമൂഹിക പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചർ, പ്രസിദ്ധ ഗ്രന്ഥകാരൻ . ഡോ. എഴുമറ്റുർ രാജരാജ വർമ്മ, ഭാഷാപണ്ഢിതനും സാഹിത്യകാരനും ആർഷനാദം മാസിക പത്രാധിപനുമായഎൻ വേദപ്രകാശ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രസിദ്ധ സിനിമാസീരിയൽ നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, പങ്കജ കസ്തൂരി മാനേജിംങ് ഡയറക്ടറും പ്രസിദ്ധ ആയൂർവേദ ആചാര്യനുമായ പത്മശ്രീ ജെ. ഹരിന്ദ്രൻ നായർ, സൂര്യഫെസ്റ്റിവൽ ഫൗണ്ടറും സിനിമാ സംവിധായനുമായ സൂര്യ കൃഷ്ണ മൂർത്തി, പ്രസിദ്ധ സീരിയൽ സിനിമാ നടനും കർഷകശ്രീ പുരസ്‌ക്കാര ജേതാവുമായകൃഷ്ണ പ്രസാദ്, പാലോട് ട്രോപ്പിക്കൽ ബോട്ടണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റയർ സ്പീഷ്യസ് പ്ലാൻസ് എന്ന വിഷയത്തിൽ ഡോക്ട്റേറ്റ് നേടിയ ഡോ. റ്റി ബാബു, ലോക പ്രസിദ്ധ ഉലക സ്നേഹി വാവാസുരേഷ്, മുൻ ദേവസ്വം കമ്മിഷണർ വേണുഗോപാൽ ഐ.എ.എസ്.,നന്ദകുമാർ ഐ.എ.എസ്., ജയകുമാർ ഐ.എ.എസ്., മുൻകഴക്കൂട്ടം എംഎ‍ൽഎ ആയ അഡ്വ. എം. എ വാഹീദ്, ഏകലവ്യാശ്രമത്തിലെ അശ്വതി തിരുനാൾ, മണ്ണടി ഹരി, മണ്ണടി പൊന്നമ്മ തുടങ്ങിയ ആത്മീയ ആചാര്യന്മാരും പങ്കെടുക്കുകയുണ്ടായി.

ഒക്ടോബർ ഒന്നിന് വൈകുന്നേരം ഏഴുമുതൽ കലാസാംസ്കാരിക സമ്മേളനം പ്രസിദ്ധ ഫിലിം ഡയറക്ടർ വിജിതമ്പി ഉദ്ഘാനം ചെയ്യുന്നു. പ്രസിദ്ധ സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ, പ്രസിദ്ധ ഫിലിം പ്രൊഡ്യൂസർ ദിനേശ് പണിക്കർ പത്മനാഭ സ്വാമി ക്ഷേത്ര പൈതൃക സമിതിയുടെ മുൻ അംഗമായ എസ്.ആർ. കൃഷ്ണകുമാർ, തുടങ്ങിയ ഒട്ടനവധി പ്രമുഖർ പങ്കെടുക്കുന്നു. ഒക്ടോബർ 2 വൈകുന്നേരം പ്രഭാഷണം, ഭജന, ഒക്ടോബർ 3 ന് സംഗീത സമന്വയം, ഒക്ടോബർ 4 ന് ഭക്തിഗാനാർച്ചന ഒക്ടോബർ 5 ന് ഭക്തിഗാനമഞ്ചരി, ഒക്ടോബർ 6 ന് പത്മശ്രീ ഡോ. ജെ ഹരിന്ദ്രൻ നായർ ആയൂർവേദം നിത്യ ജീവിതത്തിൽ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം ഒക്ടോബർ 7 നാട്യോത്സവം ഒക്ടോബർ 8 ന് സുകേഷ് പിഡി.- വൈഖരി റിസർച്ച് ഫൗണ്ടേഷൻ നടത്തുന്ന സരസ്വതീ സങ്കല്പത്തെക്കുറിച്ചുള്ള പ്രഭാഷണം ഒക്ടോബർ 9 സംഗീത സദസ്സ് (കച്ചേരി) ഒക്ടോബർ 10 ന് ഡാൻസ് തുടങ്ങിയ പരിപാടികൾക്ക് പുറമേ ഒക്ടോബർ 11 രാവിലെ സരസ്വതീപൂജ, വിദ്യാരംഭം, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 7.30 മുതൽ ശ്രീമതി രമാദേവി അരുവിയോട്, നടത്തുന്ന കുട്ടികളെ എങ്ങനെ പ്രബുദ്ധരാക്കാം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

ആശ്രയം തേടി വരുന്നവർക്ക് ആത്മശാന്തി അരുളുന്ന സർവ്വാഭീഷ്ട വരദായകരുടെ ദേവസ്ഥാനമായ കാര്യവട്ടം ശ്രീ വിയ്യാറ്റ് ക്ഷേത്രാഗണത്തിലെ നവരാത്രി മഹോത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.