- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവം ഷാർജയിൽ ഇന്നു മുതൽ 29 വരെ
ഷാർജ: ആറാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവം ഇന്നു മുതൽ 29 വരെ അരങ്ങേറും. നവരാത്രി ദിനങ്ങളിൽ എല്ലാ ദിവസവും തുടർച്ചയായി നടത്തുന്ന സംഗീതോത്സവം ഷാർജ ഗോൾഡ് സെന്ററിന് സമീപമുള്ള റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുക. വൈകുന്നേരം 6.30 മുതൽ 10.30 വരെയാണ് സംഗീതോത്സവം നടക്കുക. ഒഴിവു ദിവസങ്ങളായ 22, 29 തിയതികളിൽ രാവിലെ എട്ടു മുതൽ രാത്രി 10.30 വരെ സംഗീതോത്സവം അരങ്ങേറും. വിദ്യാർത്ഥികൾ മുതൽ മുതിർന്ന ഗുരുതുല്യരായ കലാകാരന്മാർ വരെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അരങ്ങേറ്റം, സംഗീത പ്രതിഭ, സംഗീതവിദ്വാൻ, വിദൂഷി, സംഗീത ഗുരു എന്നീ ശ്രേണികളിൽ സംഗീതാർച്ചകൾ നടത്താനുള്ള സംവിധാനങ്ങൾ ഏകത ഒരുക്കുന്നുണ്ട്. സ്വാതിതിരുനാൾ മഹാരാജാവിനാൽ രചിക്കപ്പെട്ട നവരാത്രിമണ്ഡപ കൃതികൾ ാേരോ ദിവസവും ആലപിക്കപ്പെടുന്നു. അവസാന ദിവസം രാവിലെ സദ്ഗുരു ത്യാഗരാജ പദ്ധതി പ്രകാരം പഞ്ചരത്‌ന കീർത്തനാലാപനം നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള സംഗീതജ്ഞർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സംഗീതോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സ
ഷാർജ: ആറാമത് ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവം ഇന്നു മുതൽ 29 വരെ അരങ്ങേറും. നവരാത്രി ദിനങ്ങളിൽ എല്ലാ ദിവസവും തുടർച്ചയായി നടത്തുന്ന സംഗീതോത്സവം ഷാർജ ഗോൾഡ് സെന്ററിന് സമീപമുള്ള റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുക.
വൈകുന്നേരം 6.30 മുതൽ 10.30 വരെയാണ് സംഗീതോത്സവം നടക്കുക. ഒഴിവു ദിവസങ്ങളായ 22, 29 തിയതികളിൽ രാവിലെ എട്ടു മുതൽ രാത്രി 10.30 വരെ സംഗീതോത്സവം അരങ്ങേറും.
വിദ്യാർത്ഥികൾ മുതൽ മുതിർന്ന ഗുരുതുല്യരായ കലാകാരന്മാർ വരെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അരങ്ങേറ്റം, സംഗീത പ്രതിഭ, സംഗീതവിദ്വാൻ, വിദൂഷി, സംഗീത ഗുരു എന്നീ ശ്രേണികളിൽ സംഗീതാർച്ചകൾ നടത്താനുള്ള സംവിധാനങ്ങൾ ഏകത ഒരുക്കുന്നുണ്ട്. സ്വാതിതിരുനാൾ മഹാരാജാവിനാൽ രചിക്കപ്പെട്ട നവരാത്രിമണ്ഡപ കൃതികൾ ാേരോ ദിവസവും ആലപിക്കപ്പെടുന്നു.
അവസാന ദിവസം രാവിലെ സദ്ഗുരു ത്യാഗരാജ പദ്ധതി പ്രകാരം പഞ്ചരത്‌ന കീർത്തനാലാപനം നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള സംഗീതജ്ഞർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സംഗീതോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സംഗീതോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇരുനൂറിൽപ്പരം അംഗങ്ങൾ അടങ്ങുന്ന പതിനാലോളം കമ്മിറ്റികൾ കഴിഞ്ഞ നാലു മാസമായി പ്രവർത്തിച്ചുവരുന്നു.
ലോകമെമ്പാടുമുള്ള സംഗീത ആരാധകർക്ക് സംഗീതോത്സവം ലൈവ് ആയി വീക്ഷിക്കുന്നതിനുള്ള സംവിധാനം ഏകത ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ www.facebook.com/navarathrimandapam വഴി അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0508473101.
സംഗീതോത്സവത്തിന്റെ സമാപനദിവസമായ നവമി ദിനത്തിൽ നടക്കുന്ന ചടങ്ങിൽ അഞ്ചാമത് ഏകത പ്രവാസി സംഗീതഭാരതി പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞൻ പ്രഫ. കുമാര കേരള വർമയ്ക്ക് സമ്മാനിക്കും. ഒമ്പതു ദിവസത്തെ സംഗീതോത്സവത്തിന് ശേഷം വിജയദശമി ദിനത്തിൽ രാവിലെ നവരാത്രി മണ്ഡപത്തിന്റെ അതേവേദിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങായ വിദ്യാരംഭം പ്രമുഖ വ്യക്തിത്വങ്ങളുടെ അനുഗ്രഹാശിസുകളോടെ നടക്കും.