- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനച്ചിക്കാട് ഭക്തിസാന്ദ്രം: നവരാത്രി ഉൽസവാഘോഷം തുടങ്ങി
കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനു തുടക്കമായി. വ്രതശുദ്ധിയുടെ നിറവിൽ പനച്ചിക്കാട്ടമ്മയെ തൊഴുത് അനുഗ്രഹം വാങ്ങാൻ ഭക്തർ എത്തിത്തുടങ്ങി. 21ന് രാവിലെ ഉൽസവത്തിന്റെ ഭാഗമായുള്ള പൂജകൾ ആരംഭിച്ചു. രാവിലെ പതിവു ദീപാരാധനകളും ഗണപതിപൂജ, വിഷ്ണു - സരസ്വതീ നടയിൽ മൂലബിംബപ്രാർത്ഥന എന്നിവയും നടന്നു. നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ വിശേഷ പ്രാധാന്യം അർഹിക്കുന്നതാണു ദക്ഷിണമൂകാംബിക്ഷേത്രം. സിദ്ധിക്ഷേത്രമായതിനാൽ ഇവിടെ അരങ്ങേറ്റം ശുഭകരമെന്നു കലാകാരന്മാർവിശ്വസിക്കുന്നു. ഒട്ടേറെ പ്രത്യേകതകളുള്ളതാണു പനച്ചിക്കാട് ക്ഷേത്രം. എല്ലാം വ്യത്യസ്തമാണ് ഇവിടെ. മേളമില്ല, പൂരമില്ല, ആനപ്പുറത്ത് എഴുന്നള്ളത്തില്ല. ക്ഷേത്രനടയിലേക്ക് ആനയെ തിരിച്ചുനിർത്താൻപോലും പാടില്ല. ക്ഷേത്രത്തിന്റെ ശ്രീകോവിൽപോലും മറ്റു ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തം. ആചാരങ്ങളെല്ലാം വ്യത്യസ്തമാണിവിടെ. ദേവിക്കു നവരാത്രികാലത്തെ സംഗീതക്കച്ചേരികൾ ഏറെ ഇഷ്ടമാണ്. സംഗീത-നൃത്ത കലകൾഅഭ്യസിക്കുന്നവർ ഒരുതവണയെങ്കില
കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനു തുടക്കമായി. വ്രതശുദ്ധിയുടെ നിറവിൽ പനച്ചിക്കാട്ടമ്മയെ തൊഴുത് അനുഗ്രഹം വാങ്ങാൻ ഭക്തർ എത്തിത്തുടങ്ങി. 21ന് രാവിലെ ഉൽസവത്തിന്റെ ഭാഗമായുള്ള പൂജകൾ ആരംഭിച്ചു. രാവിലെ പതിവു ദീപാരാധനകളും ഗണപതിപൂജ, വിഷ്ണു - സരസ്വതീ നടയിൽ മൂലബിംബപ്രാർത്ഥന എന്നിവയും നടന്നു.
നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ വിശേഷ പ്രാധാന്യം അർഹിക്കുന്നതാണു ദക്ഷിണമൂകാംബി
ക്ഷേത്രം. സിദ്ധിക്ഷേത്രമായതിനാൽ ഇവിടെ അരങ്ങേറ്റം ശുഭകരമെന്നു കലാകാരന്മാർ
വിശ്വസിക്കുന്നു. ഒട്ടേറെ പ്രത്യേകതകളുള്ളതാണു പനച്ചിക്കാട് ക്ഷേത്രം. എല്ലാം വ്യത്യസ്തമാണ് ഇവിടെ. മേളമില്ല, പൂരമില്ല, ആനപ്പുറത്ത് എഴുന്നള്ളത്തില്ല. ക്ഷേത്രനടയിലേക്ക് ആനയെ തിരിച്ചുനിർത്താൻപോലും പാടില്ല. ക്ഷേത്രത്തിന്റെ ശ്രീകോവിൽപോലും മറ്റു ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തം. ആചാരങ്ങളെല്ലാം വ്യത്യസ്തമാണിവിടെ.
ദേവിക്കു നവരാത്രികാലത്തെ സംഗീതക്കച്ചേരികൾ ഏറെ ഇഷ്ടമാണ്. സംഗീത-നൃത്ത കലകൾ
അഭ്യസിക്കുന്നവർ ഒരുതവണയെങ്കിലും ഇവിടെയെത്തി ദേവീസമർപ്പണം നടത്തിയാലേ പഠനം
പൂർത്തിയാകൂ എന്നാണു വിശ്വാസം. പ്രതിഫലം വാങ്ങാതെയാണ് ഇവിടെ സംഗീതജ്ഞർ കച്ചേരി നടത്തുന്നത്. കാരണം, ഇതു ദക്ഷിണമൂകാംബികയാണ്.
പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി ഉത്സവത്തിൽ ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ഭാഗമായി അന്വേഷ മഹന്ത അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം. അസമിലെ 'സത്ത്രിയ' വിഭാഗത്തിൽപെട്ട പ്രശസ്തമായ നൃത്തരൂപമാണിത്. ദേശീയ സംഗീതനൃത്തോത്സവത്തിൽ വാരാണസിയിൽ നിന്നുള്ള കമലാശങ്കർ ശങ്കർ ഗിത്താർ വാദനവും ശ്രദ്ധേയമായിരുന്നു.