- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്‌കാരിക സംഘടനങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ അരങ്ങേറി
മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടന്നു. കേരളീയ സമാജത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി. ഷീന ചന്ദ്രദാസ്, ഗിരിജ, ഭരത്ശ്രീ രാധാകൃഷ്ണൻ, ശ്രീനേഷ് ശ്രീനിവാസൻ, ഹൻസുൽ ഗനി, ശ്രീകല ശശികുമാർ തുടങ്ങിയ അദ്ധ്യാപകരുടെ കീഴിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഇന്ന് പുലർച്ചെ നടന്ന ചടങ്ങിൽ സാഹിത്യകാരൻ എം.മുകുന്ദൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷങ്ങൾ സൽമാനിയയിലെ ഓഫിസിൽ തുടങ്ങി. പ്രസിഡന്റ് കെ.വി.പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്?തു. സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം പറഞ്ഞു. ശ്രീരാജ് രാജശേഖരൻ പിള്ളയുടെ സംഗീതകച്ചേരി നടന്നു. ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ കാവാലം ശ്രീകുമാർ വിദ്യാരംഭം ചടങ്ങിന് നേതൃത്വം നൽകി. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലും ആഘോഷങ്ങൾ തുടങ്ങി. ഇവിടെ ഗോപിനാഥ് മുതുകാടാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്. ഗുദൈബിയയിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസ
മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടന്നു. കേരളീയ സമാജത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി. ഷീന ചന്ദ്രദാസ്, ഗിരിജ, ഭരത്ശ്രീ രാധാകൃഷ്ണൻ, ശ്രീനേഷ് ശ്രീനിവാസൻ, ഹൻസുൽ ഗനി, ശ്രീകല ശശികുമാർ തുടങ്ങിയ അദ്ധ്യാപകരുടെ കീഴിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഇന്ന് പുലർച്ചെ നടന്ന ചടങ്ങിൽ സാഹിത്യകാരൻ എം.മുകുന്ദൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.
ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷങ്ങൾ സൽമാനിയയിലെ ഓഫിസിൽ തുടങ്ങി. പ്രസിഡന്റ് കെ.വി.പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്?തു. സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം പറഞ്ഞു. ശ്രീരാജ് രാജശേഖരൻ പിള്ളയുടെ സംഗീതകച്ചേരി നടന്നു. ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ കാവാലം ശ്രീകുമാർ വിദ്യാരംഭം ചടങ്ങിന് നേതൃത്വം നൽകി. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലും ആഘോഷങ്ങൾ തുടങ്ങി. ഇവിടെ ഗോപിനാഥ് മുതുകാടാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്.
ഗുദൈബിയയിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (എൻ.എസ്.എസ്) ആസ്ഥാനത്ത് പുലർച്ചെ അഞ്ച് മണിമുതൽ വിദ്യാരംഭ ചടങ്ങിന് തുടക്കമായി. ഗായകൻ ജി.വേണുഗോപാൽ നേതൃത്വം നൽകും. സംഗീത പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സപ്തസ്വര വിദ്യാരംഭവും വേണുഗോപാലിൽ നിന്നും സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.