ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ് 20നു (ചൊവ്വ) വൈകുന്നേരം ആറിനു നടക്കും.

പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്‌ടോബർ 23 നു (വെള്ളി) പുലർച്ചെ 5.30നു മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ഏഴിനു ഉഷ:പൂജ, 8:05നു പൂജ എടുപ്പ്, 8.10 മുതൽ ക്ഷേത്രാങ്കണത്തിൽ സംഗീതാർച്ചനയും ഭക്തി ഗാന സുധയും. 8.30 മുതൽ 9.30 വരെ വിദ്യാരംഭം, 10നു ഉച്ചപൂജ, 10:30നു ദശമി ദീപാരാധന, 11 നു തിരുനട അടയ്ക്കും.

പൂജാദി കർമങ്ങൾക്ക് ക്ഷേത്ര മേൽശാന്തി പെരിങ്ങനമന ശ്രീജിത് അഡിഗയുടെ മുഖ്യ കാർമികത്വത്വം വഹിക്കും. ഉച്ചയ്ക്ക് 12 നു നടക്കുന്ന സമൂഹ ഊട്ടോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും.

വിവരങ്ങൾക്ക്: നജഫ്ഗഡ് (യശോധരൻ നായർ 9811219540, രാജേശ്വരി പിള്ള 9811224122), അമൃതപുരി (തുളസിധരൻ 9818991757), ലോക്‌നായക് പുരം (അനിൽ കുമാർ 9560357799).

റിപ്പോർട്ട്: കെ.എൻ. ഷാജി