- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവാസിനെ മരണം വിളിച്ചത് മക്കൾക്കും ഭാര്യയ്ക്കും നാട്ടിലേക്ക് സമ്മാനങ്ങൾ കൊടുത്തയച്ച് മടങ്ങുന്നതിനിടെ; കുവൈറ്റിൽ ഫ്‌ളാറ്റിൽ കുടങ്ങി മരിച്ച് മലയാളിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫ്‌ളാറ്റിൽ കുടങ്ങി മരിച്ച മലയാളി യുവാവിന്റെ വിശ്വസിക്കാ നാവാതെ കഴിയുകയാണ് മലയാളി സമൂഹം.കൊല്ലം കടയ്ക്കൽ സ്വദേശി നവാസ് (34) ആണ് മരിച്ചത്. മംഗഫ് നൈസ് ചിക്കൺ ബിൽഡിംഗിൽ കഴിഞ്ഞ ദിവസമാണ് സംഭവം. നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈവശം സാധനങ്ങൾ കൊടുത്തയയ്ക്കാ ൻ മംഗഫിലെ ഫ് ളാറ്റിലെത്തിലെത്തിയതായിരുന്നു നവാസ്. സാധനങ്ങൾ സുഹൃത്തിനെ ഏൽപ്പിച്ച ശേഷം ലിഫ്റ്റിൽ കയറവേയാണ് അപകടം. നവാസ് സ്വിച്ച് അമർത്തിയപ്പോൾ ലിഫ്റ്റ് മുകളിലായിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം ഡോർ തുറന്നു. ലിഫ്റ്റ് എന്നു കരുതി അകത്തേക്കു കയറിയ നവാസ് താഴേയ്ക്ക് വീഴുകയുമായിരുന്നു. പിന്നാലെ താഴേക്ക് വന്ന ലിഫ്റ്റ് നവാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഞെരിഞ്ഞമർന്ന നവാസിന്റെ മൃതദേഹം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഒൻപതു വർഷമായി കുവൈറ്റിൽ ട്രാൻസ്പോർട്ടേഷൻ കമ്പനി നടത്തി വരികയായിരുന്നു നവാസ്. സമ്മാനപ്പൊതി കൊടുത്തയക്കുന്ന വിവരം നാട്ടിൽ ഭാര്യയെയും കുട്ടികളെയും വിളിച്ചറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫ്‌ളാറ്റിൽ കുടങ്ങി മരിച്ച മലയാളി യുവാവിന്റെ വിശ്വസിക്കാ നാവാതെ കഴിയുകയാണ് മലയാളി സമൂഹം.കൊല്ലം കടയ്ക്കൽ സ്വദേശി നവാസ് (34) ആണ് മരിച്ചത്. മംഗഫ് നൈസ് ചിക്കൺ ബിൽഡിംഗിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈവശം സാധനങ്ങൾ കൊടുത്തയയ്ക്കാ ൻ മംഗഫിലെ ഫ് ളാറ്റിലെത്തിലെത്തിയതായിരുന്നു നവാസ്. സാധനങ്ങൾ സുഹൃത്തിനെ ഏൽപ്പിച്ച ശേഷം ലിഫ്റ്റിൽ കയറവേയാണ് അപകടം. നവാസ് സ്വിച്ച് അമർത്തിയപ്പോൾ ലിഫ്റ്റ് മുകളിലായിരുന്നു.
എന്നാൽ സാങ്കേതിക തകരാർ മൂലം ഡോർ തുറന്നു. ലിഫ്റ്റ് എന്നു കരുതി അകത്തേക്കു കയറിയ നവാസ് താഴേയ്ക്ക് വീഴുകയുമായിരുന്നു. പിന്നാലെ താഴേക്ക് വന്ന ലിഫ്റ്റ് നവാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഞെരിഞ്ഞമർന്ന നവാസിന്റെ മൃതദേഹം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.
ഒൻപതു വർഷമായി കുവൈറ്റിൽ ട്രാൻസ്പോർട്ടേഷൻ കമ്പനി നടത്തി വരികയായിരുന്നു നവാസ്. സമ്മാനപ്പൊതി കൊടുത്തയക്കുന്ന വിവരം നാട്ടിൽ ഭാര്യയെയും കുട്ടികളെയും വിളിച്ചറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം.